ആശുപത്രിയില്‍ എത്തിയ സ്ത്രീയുടെ ബാഗുമായി മോഷ്ടാക്കള്‍ കടന്നുകളഞ്ഞു; ദൃശ്യങ്ങള്‍ പുറത്തുവിട്ട് പോലീസ്
തൊടുപുഴ: (www.kvartha.com 21.07.2018) ആശുപത്രിയില്‍ എത്തിയ സ്ത്രീയുടെ ബാഗുമായി കടന്ന മോഷ്ടാക്കളുടെ വിഡിയോ പുറത്തുവിട്ട പോലീസ്, മോഷ്ടാക്കളെ കണ്ടെത്താന്‍ ജനങ്ങളുടെ സഹായം തേടുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണു സംഭവം.
ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാനെത്തിയ സ്ത്രീയുടെ ബാഗാണു യുവാക്കളായ രണ്ടുപേര്‍ മോഷ്ടിച്ച് കടന്നുകളഞ്ഞത്. ബാഗിലുണ്ടായിരുന്ന പാസ്‌പോര്‍ട്ടും ഫോണുമാണു നഷ്ടപ്പെട്ടത്. 23-ാം തീയതി വിദേശത്തു മകളുടെ അടുത്തേക്കു പോകാനിരിക്കെയാണു ബാഗ് മോഷണം പോയിരിക്കുന്നത്.
മോഷ്ടാവ് ബാഗുമായി ലിഫ്റ്റിനടുത്തേക്കു പോകുന്നതും ലിഫ്റ്റില്‍ കയറുന്നതും പോലീസ് പുറത്തുവിട്ട ദൃശ്യങ്ങളില്‍ കാണാം. റോസ് നിറത്തിലുള്ള ഷര്‍ട്ടും മുണ്ടും നീല ഷര്‍ട്ടും ട്രൗസറുമാണ് മോഷ്ടാക്കളുടെ വേഷം. സ്ത്രീ നല്‍കിയ വിവരങ്ങളനുസരിച്ച് ആശുപത്രിയിലെ ക്യാമറകള്‍ പരിശോധിച്ചാണു മോഷ്ടാക്കളെ കണ്ടെത്തിയത്. മോഷ്ടാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാവുന്നവര്‍ 9497980390 നമ്പരില്‍ അറിയിക്കണമെന്ന് തൊടുപുഴ പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Thodupuzha theft, Thodupuzha, Video, News, Police, hospital, Treatment, Passport, CCTV, Kerala.
Keywords: Thodupuzha theft, Thodupuzha, Video, News, Police, hospital, Treatment, Passport, CCTV, Kerala.
Powered by Info News For You

Comments
Post a Comment