പ്ലാസ്റ്റിക്കിനെതിരെ പടവാളുമായി കുട്ടിപ്പട്ടാളം, പ്രചരണം വീടുകള്‍ കയറിയിറങ്ങി

രാമപുരം: (www.kvartha.com 07.07.2018) പ്ലാസ്റ്റിക്കിനെ തുരത്തൂ ഭൂമിയെ രക്ഷിക്കൂ എന്ന മുദ്യാവാക്യവുമായി വിദ്യാര്‍ത്ഥികള്‍ വീടുകളിലേയ്ക്ക്. രാമപുരം എസ്.എച്ച്. ഗേള്‍സ് ഹൈസ്‌കൂളിലെ എന്‍.സി.സി. യൂണിറ്റിന്റെയും ഗ്രീന്‍ ആര്‍മി നേച്ചര്‍ ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ക്കെതിരായ ഈ വേറിട്ട പ്രവര്‍ത്തനം. നാടിനെ പ്ലാസ്റ്റിക്ക് മാലിന്യ മുക്തമാക്കുവാന്‍ മുന്നിട്ടിറങ്ങിയ കുട്ടികള്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുകൊണ്ട് രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ പുതിയിടത്തുചാലില്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.

സ്‌കൂളിന് സമീപത്തെ പാതയോരങ്ങളിലും ജലശ്രോതസുകളിലും ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക്ക് കുപ്പികളും, കവറുകളും, മറ്റ് മാലിന്യങ്ങളും കുട്ടികള്‍ ശേഖരിച്ചു. ഈ മാലിന്യങ്ങള്‍ പഞ്ചായത്ത് ഏറ്റെടുത്ത് ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ സംസ്‌കരിക്കും. മാലിന്യ നിര്‍മ്മാര്‍ജനത്തിന്റെ രണ്ടാം ഘട്ടമായി ഇലക്ട്രോണിക്ക് വേസ്റ്റുകള്‍ ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി നല്‍കും.

Students launch campaign against plastic use, Students, Visit, House, Inauguration, Education, School, Health, Health & Fitness, Kerala

സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും വീടുകളില്‍ നിന്നും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരണത്തിനായി പഞ്ചായത്തില്‍ എത്തിക്കുന്ന പദ്ധതിയ്്ക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മരിയ റോസ്, എന്‍.സി.സി. ഓഫീസര്‍ ഫിലോമിന സെബാസ്റ്റിന്‍ എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Students launch campaign against plastic use, Students, Visit, House, Inauguration, Education, School, Health, Health & Fitness, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?