സാംസങ് ഗിയര്‍ ഐകോണ്‍എക്‌സ് അവതരിപ്പിച്ചു

കൊച്ചി: (www.kvartha.com 27.07.2018) സാംസങ് യഥാര്‍ത്ഥ കോഡ് രഹിത ഇയര്‍ ബഡ്‌സ് ആയ പുതിയ ഗിയര്‍ ഐകോണ്‍ എക്‌സ് അവതരിപ്പിച്ചു. സഞ്ചാരത്തിനിടെ ഏറെ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതും സംഗീതം ആസ്വദിക്കാന്‍ സഹായകവുമായ ഇവ തികച്ചും ഭാരം കുറഞ്ഞ രീതിയിലുമാണ് അവതരിപ്പിച്ചിരിക്കുന്നത്.

തങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ പൂര്‍ണമായി മുഴുകിയിരിക്കുകയും വയറുകളില്‍ കെട്ടിപ്പിണഞ്ഞു കിടക്കാന്‍ ആഗ്രഹിക്കാതിരിക്കുകയും ചെയ്യുന്നവരെ ഉദ്ദേശിച്ചാണിത് അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റീരിയോഫോണ്‍ വ്യക്തതയോടെ കോളുകള്‍ എടുക്കുക, മെസേജുകള്‍, നോട്ടിഫിക്കേഷനുകള്‍ എന്നിവ എടുക്കുക എന്നിവയും ഇതിലൂടെ സാധ്യമാകും. ഫോണ്‍ കയ്യിലെടുക്കാതെ ഇതിലെ വോയ്‌സ് കണ്‍ട്രോള്‍ സംവിധാനം വഴിയാണിവ സാധ്യമാകുക.

Samsung Gear IconX 2018 Wireless Earbuds Launched in India at Rs. 13,990, Kochi, News, Business, Technology, Mobile Phone, Song, Kerala

സംഗീതം ആസ്വദിക്കാനുള്ള ഏറ്റവും മികച്ച സംവിധാനങ്ങള്‍ക്കു പുറമേ 4ജി.ബി. ബില്‍ഡ് ഇന്‍ സ്‌റ്റോറേജ് സൗകര്യം ഉപയോഗിച്ച് ഇതില്‍ പ്രിയപ്പെട്ട പാട്ടുകള്‍ സൂക്ഷിക്കുകയുമാവാം. അഞ്ചു മണിക്കൂര്‍ വരെ സംഗീതം ആസ്വദിക്കാനാവുന്ന ബാറ്ററി അതിവേഗ ചാര്‍ജിങുമായാണെത്തുന്നത്. ഗിയര്‍ ഐകോണ്‍ എക്‌സ് ഒരു പവര്‍ ബാങ്കായി പ്രവര്‍ത്തിപ്പിക്കാമെന്ന അധിക സൗകര്യവുമുണ്ട്. ചാര്‍ജ് ചെയ്യാന്‍ സമയമില്ലാത്തപ്പോള്‍ പത്തു മിനിറ്റ് അതിവേഗ ചാര്‍ജിങ് വഴി ഒരു മണിക്കൂര്‍ കണക്ടിവിറ്റി നേടാനാവും.

പൂര്‍ണമായും വയര്‍ രഹിതമായ വന്‍ സൗകര്യങ്ങളാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് സാംസങ് ഇന്ത്യ മൊബൈല്‍ ബിസിനസ് ജനറല്‍ മാനേജര്‍ ആദിത്യ ബബ്ബര്‍ ചൂണ്ടിക്കാട്ടി. ഇതിലെ ബിക്‌സ്ബി വോയ്‌സ് കമാന്റുകള്‍ അടക്കമുള്ള സൗകര്യങ്ങള്‍ അനന്യമായ അനുഭവമാണു പ്രദാനം ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Samsung Gear IconX 2018 Wireless Earbuds Launched in India at Rs. 13,990, Kochi, News, Business, Technology, Mobile Phone, Song, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?