യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചതായി പരാതി
കുമ്പള (www.evisionnews.co): യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചതായി പരാതി. പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമ്പള ഷിറിയയിലെ ഫാത്തിമത്ത് ഷഹാന (28)യെയാണ് കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭര്‍തൃവീട്ടുകാര്‍ നിരന്തരം പീഡിപ്പിക്കുന്നതായും ഇതുചോദ്യം ചെയ്തപ്പോഴാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചതെന്നും പരാതിയില്‍ പറയുന്നു.
മഞ്ചേശ്വരം അരിമലയിലെ മുസമ്മിലുമായി യുവതിയുടെ വിവാഹം 2009ലാണ് നടന്നത്. വിവാഹസമയം നൂറു പവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂപയും സ്ത്രീധനമായി നല്‍കിയിരുന്നു. നാലും ആറരയും വയസുള്ള രണ്ടു പെണ്‍മക്കളുള്ള തന്നെ നിരന്തരമായി ഭര്‍ത്താവും ഭര്‍തൃമാതാവും സഹോദരിയും ചേര്‍ന്ന് മര്‍ദിക്കുകയാണെന്നും മാനസികമായും ശാരീരികമായും പീഡനം സഹിക്കവയ്യാതായതോടെ പലതവണ സ്വന്തം വീട്ടിലേക്ക് പോയിട്ടുണ്ടെന്നും ഷഹാന പറയുന്നു. തലയ്ക്ക് ചിരവ കൊണ്ട് അടിക്കുകയും വയറ്റില്‍ ചവിട്ടുകയും ചെയ്യുന്നത് പതിവാക്കിയത് ചോദ്യം ചെയ്തപ്പോഴാണ് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് ആശുപത്രിയില്‍ കഴിയുന്ന ഷഹാന പറയുന്നത്.
Powered by Info News For You

Comments
Post a Comment