ദുബൈയിലെ കമ്പനിയില്‍ നിന്നും മൂന്നരക്കോടിയോളം രൂപയുമായി മുങ്ങിയ കാസര്‍കോട് സ്വദേശിക്ക് വേണ്ടി പോലീസ് അന്വേഷണം; പണം തട്ടിയത് എട്ടു വര്‍ഷം മുമ്പ്
കാസര്‍കോട്: (www.kasargodvartha.com 04.07.2018) ദുബൈയിലെ കമ്പനിയില്‍ നിന്നും മൂന്നരക്കോടിയോളം രൂപയുമായി മുങ്ങിയ കാസര്‍കോട് സ്വദേശിക്ക് വേണ്ടി പോലീസ് അന്വേഷണം. എട്ടു വര്‍ഷം മുമ്പാണ് പണം തട്ടിയത്. ദുബൈയിലെ ട്രിയുമ്പ് എക്സ്പോ ലിങ്ക് ട്രേഡിംഗ് കമ്പനിയുടെ സെയില്‍സ് മാനേജര്‍ കാര്‍ത്തികേയന്‍ നല്‍കിയ പരാതിയില്‍ യു.എ.ഇയില്‍ നിന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇപ്പോള്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ആലംപാടി എര്‍മാളത്തെ മുഹമ്മദ് ഷരീഫിനെ (45)യാണ് പോലീസ് അന്വേഷിക്കുന്നത്. കമ്പനിയില്‍ മെസഞ്ചറായി ജോലി ചെയ്തിരുന്ന ഷരീഫ് കമ്പനിയുടെ അവധി സമയത്ത് താക്കോല്‍ ഉപയോഗിച്ച് അകത്തുകടന്ന് മേശവലിപ്പ് പൊളിച്ച് 2,18,000 ദിര്‍ഹവുമായി (മൂന്നരക്കോടിയോളം രൂപ) കടന്നുകളഞ്ഞുവെന്നാണ് പരാതി. 2010 നവംബറിലാണ് സംഭവം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Dubai, complaint, Police, Investigation, Police investigation for Kasaragod native who steal money from a Dubai Company
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Dubai, complaint, Police, Investigation, Police investigation for Kasaragod native who steal money from a Dubai Company
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment