കാസര്‍കോട്ട് വീണ്ടും പഴകിയ ഭക്ഷണ വേട്ട; സ്വാദൂറുന്ന പല ഭക്ഷണങ്ങളും ദിവസങ്ങളോളം പഴക്കമുള്ളത്, റെയ്ഡ് തുടരുമെന്ന് ആരോഗ്യ വകുപ്പ്

കാസര്‍കോട്: (www.kasargodvartha.com 31.07.2018) കാസര്‍കോട് നഗരത്തിലും തളങ്കരയിലും പരിസര പ്രദേശങ്ങളിലെയും  ഹോട്ടലുകളിലും ജ്യൂസ് കടകളിലും നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി. നിരോധിച്ച പ്ലാസ്റ്റിക് ക്യാരി ബാഗുകളും പിടിച്ചെടുത്തു. ബേക്കറികളിലും തട്ടുകടകളിലും പരിശോധന നടത്തി.

പൊറോട്ട, ചിക്കന്‍ ഫ്രൈ, ചിക്കന്‍ കറി, പഴകിയ മീന്‍ ഫ്രൈ, ബിരിയാണി, നെയ്്ച്ചോറ് തുടങ്ങിയ ഭക്ഷ്യ സാധനങ്ങളും പഴകിയ ജ്യൂസുകളുമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തെ സെല്‍വ ഡൈന്‍, കെ പി ആര്‍ റാവു റോഡിലെ മലബാര്‍ കോഫി, ന്യൂ കേരള, കെ എസ് ആര്‍ ടി സി ഡിപ്പോയ്ക്ക് അകത്തുള്ള ശിവദുര്‍ഗ ജ്യൂസ് കട, തളങ്കരയിലെ ബദര്‍ ഹോട്ടല്‍, ദീനാര്‍ നഗറിലെ എം ഡി സ്‌റ്റോര്‍ ജ്യൂസ് കട എന്നിവിടങ്ങളില്‍ നിന്നും തളങ്കര, പള്ളം പ്രദേശങ്ങളിലെ തട്ടു കടകളില്‍ നിന്നുമാണ് ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയത്. ഗസാല്‍ നഗറിലെ എം എ കെ ഏജന്‍സീസ് എന്ന കടയില്‍ നിന്നാണ് എട്ടു കിലോ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പിടികൂടിയത്.

കാസര്‍കോട് ഫിഷ് മാര്‍ക്കറ്റ് റോഡില്‍ മത്സ്യത്തൊഴിലാളികള്‍ക്കും വ്യാപാരികള്‍ക്കും വാഹനങ്ങള്‍ക്കും തടസം സൃഷ്ടിച്ചു കൊണ്ട് വില്‍പന നടത്തി വന്ന പഴകടകള്‍ ആരോഗ്യ വിഭാഗം മാറ്റി സ്ഥാപിച്ചു. രാവിലെ ഏഴു മണി മുതല്‍ 10 മണി വരെയാണ് റെയ്ഡ് നടത്തിയത്. ഒരാഴ്ചയായി തുടരുന്ന പരിശോധനയുടെ ഭാഗമായാണ് ചൊവ്വാഴ്ചയും ഹോട്ടലുകളിലും ബേക്കറികളിലും ജ്യൂസ് കടകളിലും റെയ്ഡ് നടത്തിയത്.

റെയ്ഡിന് നഗരസഭയിലെ ആരോഗ്യ വിഭാഗം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ വി രാജീവന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഇന്‍ ചാര്‍ജ് എ വി മധുസൂദനന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുര്‍ജ്ജിത് കെ സോമന്‍, സുധീര്‍, അജിത്ത്, എ ആര്‍ അജീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പല ഹോട്ടലുകളുടെയും അടുക്കള വൃത്തിഹീനമായി കിടക്കുന്നതായി കണ്ടെത്തി. പഴകിയ ഭക്ഷണ സാധനങ്ങള്‍ വില്‍പന നടത്തിയ ഹോട്ടലുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കുമെതിരെ നോട്ടീസ് നല്‍കുമെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Hotel, Food, bakery, Juice-shop, Thalangara, Health-Department, Health department Raid in Kasaragod; Old foods seized
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?