ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നുവോ? പ്രതികരണവുമായി രവിശാസ്ത്രി
ലണ്ടന്‍: (www.kvartha.com 19.07.2018) ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് പിന്നാലെ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നുവെന്ന അഭ്യൂഹം ഉയര്‍ന്നിരുന്നു. മത്സരത്തിന് പിന്നാലെ അംപയറില്‍ നിന്നും ബോള്‍ ചോദിച്ച് വാങ്ങിയതാണ് ധോണി വിരമിക്കാന്‍ പോവുകയാണെന്ന തോന്നല്‍ശക്തമായത്. മാത്രമല്ല, പരമ്പരയില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ കഴിയാത്തതും ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടി.
2014 ല്‍ ആസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് മാര്‍ച്ച് സ്റ്റംപുകള്‍ സ്വന്തമാക്കി മടങ്ങിയ ധോണി തുടര്‍ന്ന് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു. ഇതായിരുന്നു ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയത്. എന്നാല്‍ ധോണി വിരമിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ടീം പരീശിലകന്‍ രവി ശാസ്ത്രി രംഗത്തെത്തി.
'എന്ത് അസംബന്ധമാണ് നിങ്ങള്‍ പറയുന്നത്. ധോണി എവിടെയും പോകുന്നില്ല. ഇന്ത്യന്‍ ബൗളിംഗ് പരിശീലകന്‍ ഭരത് അരുണിനെ കാണിക്കാനാണ് ധോണി ആ ബോള്‍ വാങ്ങിയത്'' എന്നായിരുന്നു രവി ശാസ്ത്രിയുടെ പ്രതികരണം.
നേരത്തെ, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ധോണിയുടെ വേഗം കുറഞ്ഞ ബാറ്റിംഗ് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. രണ്ടാം ഏകദിനത്തില്‍ ചേസിംഗിനിറങ്ങി 59 പന്തുകളില്‍ 37 റണ്‍സ് മാത്രം നേടിയ ധോണി പുറത്തായപ്പോള്‍ ആരാധകര്‍ കൂകിവിളിച്ചിരുന്നു. ഇതിനെതിരെ 1975 ലോകകപ്പില്‍ 174 പന്തുകളില്‍ 36 റണ്‍സ് പുറത്താകാതെ നേടിയ തന്റെ ബാറ്റിംഗിനെയാണ് ധോണി അനുസ്മരിച്ചതെന്ന പരിഹാസമായിരുന്ന സുനില്‍ ഗവാസ്‌കര്‍ നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: MS Dhoni is Going Nowhere, He Just Wanted to Show the Ball to the Bowling Coach: Ravi Shastri, London, News, Sports, Cricket, Trending, Mahendra Singh Dhoni, Retirement, Australia, World.

Powered by Info News For You

Comments
Post a Comment