കല്ലൂരാവിയില്‍ പഴയക്കടപ്പുറത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ സി.പി.എം അക്രമം

 
കാഞ്ഞങ്ങാട് (www.evisionnews.co): റോഡ് ഉദ്ഘാടനത്തെ ചൊല്ലി രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന കല്ലുരാവിയില്‍ പഴയക്കടപ്പുറത്ത് നിന്നെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ കല്ലൂരാവിയില്‍ ഭീകരന്തരീക്ഷം സൃഷ്ടിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടത്തി. ഉബൈസ്, മുസമ്മില്‍, തമീം എന്നിവ രെയാണ് ഒരു കൂട്ടം സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഇവര്‍ അതിഞ്ഞാലിലുള്ള സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. എട്ടോളംവരുന്ന സംഘം ബൈക്കുകളിലെത്തി ഭീകരന്തരീക്ഷം സൃഷ്ടിച്ച് കല്ലൂരാവിയില്‍ നില്‍ക്കുകയായിരുന്ന യൂത്ത് വീഗ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയായിരുന്നു. തമീമിന്റെ കൈ ഇരുമ്പ് വടികൊണ്ട് അടിച്ച് ഒടിക്കുകയും ചെയ്തു. അക്രമി സംഘത്തെ കണ്ട് ഭയന്ന തമീം വയലിലൂടെ ഓടി തൊട്ടടുത്ത വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?