അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ അക്രമികളെ കാമ്പസില്‍ വിളിച്ചുവരുത്തിയ മുഖ്യപ്രതി അറസ്റ്റില്‍; ഗൂഢാലോചനയില്‍ പങ്കെടുത്ത ഒരാള്‍ കൂടി കീഴടങ്ങി

കൊച്ചി: (www.kvartha.com 26.07.2018) മഹാരാജാസ് കോളജ് രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന എം.അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍. കാമ്പസ് ഫ്രണ്ട് സംസ്ഥാന നേതാവ് മുഹമ്മദ് റിഫയാണു പിടിയിലായത്. അക്രമികളെ കാമ്പസിലാക്ക് വിളിച്ചുവരുത്തിയത് റിഫയാണ്.

കണ്ണൂര്‍ സ്വദേശിയായ റിഫ കൊച്ചിയില്‍ എല്‍എല്‍ബി വിദ്യാര്‍ഥിയാണ്. ബംഗളൂരുവില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. അഭിമന്യു കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് റിഫ നാട്ടിലേക്ക് പോയിരുന്നു. പിന്നീട് ക്ലാസില്‍ എത്തിയിരുന്നില്ല. ഇത് സംബന്ധിച്ച് സുഹൃത്തുക്കള്‍ ആരാഞ്ഞെങ്കിലും ഉടന്‍ മടങ്ങിയെത്തുമെന്നാണ് ഇയാള്‍ അറിയിച്ചത്. എന്നാല്‍, റിഫ പിന്നീട് കാമ്പസില്‍ തിരിച്ചെത്തിയില്ല.

Abhimanyu murder: One of the main accused nabbed, Kochi, News, Politics, Murder case, Arrested, Crime, Criminal Case, Police, Student, Trending, Kerala

സുഹൃത്ത് കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയെന്ന് അറിഞ്ഞിരുന്നവര്‍ അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട ആശങ്ക പങ്കുവച്ചിരുന്നു. എന്നാല്‍, കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന മറുപടിയാണ് റിഫ നല്‍കിയിരുന്നത്.

അഭിമന്യു വധക്കേസില്‍ പങ്കുണ്ടെന്ന് വ്യക്തമായതോടെ ഇയാളെ ലോ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. റിഫയ്‌ക്കെതിരെ നാട്ടില്‍ കേസുകള്‍ ഒന്നുമില്ല. കഴിഞ്ഞ ക്യാമ്പസ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചിരുന്നു. പൊതുവെ മാന്യനായ റിഫ കൊലക്കേസില്‍ പ്രതിയാണെന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് ഇയാളുടെ സഹപാഠികള്‍.

അതേസമയം, പ്രതികളെ സഹായിച്ച ഫസലുദ്ദീന്‍ എറണാകുളം കോടതിയില്‍ കീഴടങ്ങി.
സംഭവത്തില്‍ നേരിട്ടു പങ്കെടുത്ത പള്ളുരുത്തി സ്വദേശി സനീഷിനെ (28) അന്വേഷണ സംഘം ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. സംഭവ ദിവസം വിദ്യാര്‍ഥികളെ ആക്രമിക്കാന്‍ പള്ളുരുത്തിയില്‍നിന്നു കാമ്പസിലെത്തിയ നാലംഗ സംഘത്തിന്റെ നേതാവാണ് ഇയാള്‍. കേസില്‍ നേരത്തേ അറസ്റ്റിലായ റിയാസിനെ സ്വന്തം വാഹനത്തില്‍ കാമ്പസിലെത്തിച്ചതും സനീഷാണ്. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ അടക്കം ഇയാള്‍ പങ്കാളിയാണെന്നു പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Abhimanyu murder: One of the main accused nabbed, Kochi, News, Politics, Murder case, Arrested, Crime, Criminal Case, Police, Student, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?