ഡെല്‍ഹിയുടെ യഥാര്‍ത്ഥ അധികാരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെന്ന് സുപ്രീംകോടതി; ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരായ കേസില്‍ ആംആദ്മിക്ക് ജയം

ന്യൂഡല്‍ഹി: (www.kvartha.com 04.07.2018) ഡെല്‍ഹിയുടെ യഥാര്‍ത്ഥ അധികാരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണെന്ന് സുപ്രീം കോടതി. രാജ്യതലസ്ഥാനത്തിന്റെ ഭരണത്തലവന്‍ ലഫ്റ്റനന്റ് ഗവര്‍ണറാണെന്ന ഹൈക്കോടതി വിധിക്കെതിരെ ആംആദ്മി പാര്‍ട്ടി നല്‍കിയ കേസിലാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി.

ഡെല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി വേണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ലഫ്റ്റനന്റ് ഗവര്‍ണറുടെ പദവി ഗവര്‍ണര്‍ക്കു തുല്യമല്ല. എല്ലാത്തിനും ഗവര്‍ണറുടെ അനുമതി വേണ്ട. മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ക്കും ബാധ്യതയുണ്ടെന്നും സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. അതേസമയം, അഞ്ചംഗ ബെഞ്ചില്‍ മൂന്നു ജഡ്ജിമാര്‍ പ്രത്യേകം പ്രത്യേകമായാണ് വിധി പ്രസ്താവിച്ചത്.

 AAP vs Centre power tussle: 'LG should not be obstructionist', top things Supreme Court said, New Delhi, Politics, Supreme Court of India, Arvind Kejriwal, Justice, AAP, Chief Minister, Trending, National

ചീഫ് ജസ്റ്റിസിന്റെ വിധി പ്രസ്താവം ഇങ്ങനെയാണ്;

*ഭരണഘടനാപരമായ ഫെഡറലിസം കൊണ്ടുവരുന്നതിന് സര്‍ക്കാരും ലഫ്. ഗവര്‍ണറും യോജിച്ചു പ്രവര്‍ത്തിക്കണം.

*പൂര്‍ണ സംസ്ഥാന പദവി ഡെല്‍ഹിക്ക് നല്‍കാനാകില്ല.

*ഭരണഘടന അനുവദിക്കുന്ന കാര്യങ്ങളിലല്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഡെല്‍ഹി സര്‍ക്കാരിന് അധികാരമില്ല. മന്ത്രിസഭയുടെ ഉപദേശപ്രകാരം വേണം ലഫ്. ഗവര്‍ണര്‍ പ്രവര്‍ത്തിക്കാന്‍. അവരുടെ തീരുമാനങ്ങളെ ബഹുമാനിക്കണം.

*എല്ലാ കാര്യത്തിലും ലഫ്. ഗവര്‍ണറുടെ അനുമതി ആവശ്യമില്ല. ഒരാളും മറ്റൊരാളുടെയും മുകളിലല്ല. പരസ്പര ബഹുമാനം പുലര്‍ത്തണം.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജലും തമ്മിലുള്ള അധികാരത്തര്‍ക്കം മറ്റൊരു ബെഞ്ചിനു വിട്ടു.

ലഫ്റ്റനന്റ് ഗവര്‍ണറേക്കാള്‍ മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിനാണ് കൂടുതല്‍ അധികാരം. പൊതു ഉത്തരവുകള്‍, പോലീസ്, ഭൂമി എന്നിവയില്‍ മാത്രമായി സുപ്രീം കോടതി എല്‍ജിയുടെ അധികാരം പരിമിതപ്പെടുത്തി.

15 ദിവസത്തെ വാദപ്രതിവാദങ്ങളാണു കോടതിയില്‍ നടന്നത്. മുതിര്‍ന്ന അഭിഭാഷകരുടെ നിര തന്നെ ഡല്‍ഹി സര്‍ക്കാരിനുവേണ്ടി ഹാജരായി. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.ചിദംബരം, ഗോപാല്‍ സുബ്രഹ്മണ്യം, രാജീവ് ധവാന്‍, ഇന്ദിര ജയ്‌സിങ് എന്നിവര്‍ എഎപി സര്‍ക്കാരിനു വേണ്ടി ഹാജരായപ്പോള്‍ കേന്ദ്രത്തിനു വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ് കോടതിയില്‍ വാദമുഖങ്ങള്‍ നിരത്തി.

ലഫ്. ഗവര്‍ണറുമായുള്ള ഏറ്റുമുട്ടലില്‍ ഏറെ നിര്‍ണായകമാണ് സുപ്രീം കോടതി വിധി. പൂര്‍ണ സംസ്ഥാന പദവിയെന്ന വാദം തള്ളിയെങ്കിലും അതിനു വേണ്ടി വാദിക്കുന്ന അരവിന്ദ് കേജ് രിവാളിന് ഏറെ നിര്‍ണായകമാണ് വിധി. രാജ്യതലസ്ഥാനവും സമ്പൂര്‍ണ സംസ്ഥാന പദവിയില്ലാത്തതുമായ ഡല്‍ഹിയുടെ ഭരണത്തലവന്‍ ലഫ്. ഗവര്‍ണറാണെന്നു ഡെല്‍ഹി ഹൈക്കോടതി 2016 ഓഗസ്റ്റിലാണു വിധിച്ചത്. സംസ്ഥാന മന്ത്രിസഭയുടെ ഉപദേശങ്ങള്‍ക്കനുസരിച്ചു ലഫ്. ഗവര്‍ണര്‍ പ്രവര്‍ത്തിക്കണമെന്ന ആവശ്യം തള്ളുകയും ചെയ്തു. ഇക്കാര്യത്തില്‍ ബുധനാഴ്ചത്തെ സുപ്രീംകോടതി വിധി വ്യക്തത വരുത്തുന്നുണ്ട്.

ഇതേത്തുടര്‍ന്നാണ് അധികാരത്തര്‍ക്കം സുപ്രീം കോടതിയിലെത്തിയത്. രാഷ്ട്രപതിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും പ്രതിനിധിയായ ലഫ്. ഗവര്‍ണറുടെ അനുമതിയില്ലാതെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏതു തീരുമാനവും അസാധുവാണെന്നാണു കേന്ദ്രത്തിന്റെ വാദം. എന്നാല്‍ മറ്റു കേന്ദ്ര ഭരണപ്രദേശങ്ങളില്‍നിന്നു ഡെല്‍ഹിയുടെ സാഹചര്യം വ്യത്യസ്തമാണെന്ന് എഎപി സര്‍ക്കാര്‍ വാദിക്കുന്നു. ഡല്‍ഹിക്കു പ്രത്യേക പദവി ലക്ഷ്യമിട്ടു പാര്‍ലമെന്റ് പാസാക്കിയ നിയമത്തിലെ 239 എഎ വകുപ്പാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും ഉപദേശം സ്വീകരിച്ചു ലഫ്. ഗവര്‍ണര്‍ തീരുമാനമെടുക്കണമെന്നാണു ഭരണഘടന അനുശാസിക്കുന്നതെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ വാദം. തര്‍ക്കം ലഫ്. ഗവര്‍ണറുമായിട്ടാണെങ്കിലും കേജ് രിവാള്‍ ഉന്നമിടുന്നതു കേന്ദ്രത്തെ തന്നെ. അടുത്തിടെ ലഫ്. ഗവര്‍ണറുടെ ഓഫിസില്‍ അരവിന്ദ് കേജ് രിവാള്‍ നടത്തിയ സമരത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രീം കോടതി വിധി ഏറെ രാഷ്ട്രീയ ചലനങ്ങളുണ്ടാക്കുമെന്നു തീര്‍ച്ച.

Keywords: AAP vs Centre power tussle: 'LG should not be obstructionist', top things Supreme Court said, New Delhi, Politics, Supreme Court of India, Arvind Kejriwal, Justice, AAP, Chief Minister, Trending, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?