ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ കഴിയുന്ന നിര്‍ധന ദമ്പതികളെ കാണാന്‍ ജില്ലാ പൊലീസ് എത്തി
തൃക്കരിപ്പൂര്‍ (www.evisionnews.co): ചോര്‍ന്നൊലിക്കുന്ന വീട് മഴയില്‍ നിന്നും രക്ഷനേടാന്‍ ഫ്‌ളക്‌സ് ബോര്‍ഡ് ചോദിച്ചെത്തിയ നിര്‍ധന കുടുംബത്തെ ജില്ലാ പൊലീസ് സുപ്രണ്ട് ഡോ. ശ്രീനിവാസ് സന്ദര്‍ശിച്ചു. കല്ലിങ്കല്‍ സലീമിന്റെയും ഭാര്യ സുബൈദയുടെയും ദുരവസ്ഥ മനസിലാക്കി ബീരിച്ചേരി ലൈവ് വാട്‌സാപ്പ് ഗ്രൂപ്പ് അംഗങ്ങള്‍ താല്‍കാലികമായി ഏര്‍പ്പെടുത്തിയ ബീരിച്ചേരിയിലെ ക്വാര്‍ട്ടേഴ്‌സിലേക്കാണ് എസ്.പി എത്തിയത്. തുടര്‍ന്ന് ദുരിതങ്ങള്‍ ചോദിച്ചറിഞ്ഞ എസ്.പി ഇവരുടെ മക്കളുമായി സംസാരിച്ച് സംരക്ഷണം ഉറപ്പുവരുത്തുമെന്ന് അറിയിച്ചു.
മക്കളെ വിളിച്ചുവരുത്തി സംരക്ഷണം ഉറപ്പുവരുത്താന്‍ കാസര്‍കോട് വനിത സി.ഐയെ ചുമതലപ്പെടുത്തി. ചോര്‍ന്നൊലിക്കുന്ന വീട്ടില്‍നിന്നും ഇവരെ മാറ്റിപ്പാര്‍പ്പിക്കുകയും വീട് നവീകരിക്കുകയും ചെയ്യാന്‍ മുന്നോട്ടുവന്ന യുവാക്കളെ അഭിനന്ദിക്കുകയും ചെയ്തു. ലോകകപ്പ് ഫുട്ബോള്‍ മാമാങ്കം കൊടിയിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബീരിച്ചേരിയില്‍ കെട്ടിപ്പൊക്കിയ പടുകൂറ്റന്‍ ഫ്‌ളക്‌സ് കണ്ട പാലിയേറ്റിവ് വളണ്ടിയറാണ് സലീമിന്റെ വീടിന്റെ മീല്‍ക്കൂരയിലെ ചോര്‍ച്ച തടയാന്‍ ഫ്‌ളെക്‌സ് ചോദിച്ചെത്തിയത്. വീടിന്റെ നവീകരണ പ്രവൃത്തിക്ക് നേതൃത്വം കൊടുക്കുന്ന വാട്ട്‌സ് ആപ് കൂട്ടായ്മയുടെ പ്രവര്‍ത്തകരായ വി.പി.പി ഷുഹൈബ്, ഫായിസ് ബീരിച്ചേരി, ഷാജഹാന്‍ മുറക്കാട്ട്, എം. ഇബ്രാഹിം, വി.പി അഷ്‌കര്‍, യു.പി ഫാസില്‍, എന്‍. ഇസ്മായില്‍ എന്നിവരും എസ്.പിയോടൊപ്പമുണ്ടായിരുന്നു.
Powered by Info News For You

Comments
Post a Comment