അവിഹിതബന്ധമുണ്ടെന്ന് സംശയം; സ്വകാര്യ ഭാഗങ്ങളില്‍ ഷോക്കടിപ്പിച്ച് ഭാര്യയെ കൊന്ന ജവാന്‍ അറസ്റ്റില്‍
റായ്പൂര്‍: (www.kvartha.com 19.07.2018) ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്ന ജവാന്‍ അറസ്റ്റില്‍. ഛത്തീസ് ഗഡ് സായുധ സേനാംഗമാണ് അറസ്റ്റിലായ ജവാന്‍. റായ്പൂരിലെ ബലോദബാസാറിലാണ് സംഭവം. ലക്ഷ്മി (27) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവായ സുരേഷ് മിരി (33) അറസ്റ്റിലായി.
ഛത്തീസ്ഗഡ് ആര്‍മ്ഡ് ഫോഴ്‌സ് ദന്തേവാഡയിലെ പാചകക്കാരനാണ് മിരി. ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന സംശയത്തിലാണ് കൊലപാതകം.
ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. ഭതപരയിലെ ഹൗസിംഗ് ബോര്‍ഡ് കോളനിയിലാണിവര്‍ താമസിക്കുന്നത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. വഴക്കിന് ശേഷം ലക്ഷ്മി കുളിമുറിയില്‍ വസ്ത്രം അലക്കാന്‍ കയറിയപ്പോള്‍ മിരിയും കുളിമുറിക്കകത്ത് കടക്കുകയും ലക്ഷ്മിയെ മര്‍ദ്ദിക്കുകയും ചെയ്തു.
മര്‍ദ്ദനത്തെ തുടര്‍ന്ന് ബോധരഹിതയായ ലക്ഷ്മിയുടെ സ്വകാര്യ ഭാഗത്ത് മിരി ഷോക്കടിപ്പിക്കുകയായിരുന്നു. ലക്ഷ്മി തല്‍ക്ഷണം മരിച്ചു. ഇതോടെ മകള്‍ക്ക് സുഖമില്ലെന്ന് പറഞ്ഞ് മിരി ലക്ഷ്മിയുടെ മാതാപിതാക്കളെ വിളിച്ചു. ഒരു വാനില്‍ ലക്ഷ്മിയുടെ മൃതദേഹം കയറ്റി മിരിയുടെ നാട്ടിലേയ്ക്ക് കൊണ്ടുപോയി. എന്നാല്‍ മകളുടെ മരണവാര്‍ത്തയറിഞ്ഞെത്തിയ ലക്ഷ്മിയുടെ മാതാപിതാക്കള്‍ക്ക് മൃതദേഹം കണ്ടപ്പോള്‍ കൊലപാതകമാണെന്ന് ബോധ്യമാവുകയും അവര്‍ പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The couple, which lived in a housing board colony in Bhatapara along with their two children, had a heated argument yesterday afternoon, the ASI said.
Keywords: National, Murder, Crime

Powered by Info News For You

Comments
Post a Comment