നാല് വയ്‌സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിയാക്കി കൊലപ്പെടുത്തി; പതിനാലുകാരന്‍ അറസ്റ്റില്‍

ബറേലി(യുപി): (www.kvartha.com 22.07.2018) യുപിയില്‍ നാലു വയസുകാരനെ പതിനാലുകാരന്‍ കൊലപ്പെടുത്തി. കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. ഇഷ്ടിക ഉപയോഗിച്ച് തല ഇടിച്ച് തകര്‍ക്കുകയായിരുന്നു.

വ്യാഴാഴ്ച വൈകിട്ട് മുതലാണ് കുട്ടിയെ കാണാതായത്. പിറ്റേ ദിവസം ബരദരി പോലീസ് സ്റ്റേഷനില്‍ കുട്ടിയുടെ പിതാവ് പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുട്ടിയുടെ വികൃതമാക്കിയ മൃതദേഹം അനന്ദപുരത്തെ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തി.

National, Abuse, Murder

സമീപവാസിയായ 14കാരനൊപ്പമായിരുന്നു കുട്ടിയെ പലരും അവസാനമായി കണ്ടത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തി. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലാണ് കേസിന്റെ വിചാരണ നടക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Four-year-old boy from UP's Bareilly was killed by a minor. The minor accused had sodomised the victim and then smashed his head with a brick.

Keywords: National, Abuse, Murder


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?