സംഘപരിവാര്‍ ക്രൂരതക്കിരയായ സ്വാമി അഗ്നിവേശിന് സംരക്ഷണമൊരുക്കി സി.പി.എം


ജാര്‍ഖണ്ഡ് (www.evisionnews.co): സംഘപരിവാര്‍ സംഘടനകളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായ സ്വാമി അഗ്നിവേശിന് സംരക്ഷണമൊരുക്കി ജാര്‍ഖണ്ഡിലെ സി.പി.എം. റാഞ്ചി റയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ സ്വാമി അഗ്‌നിവേശിനെ കയ്യില്‍ പാര്‍ട്ടി പതാകയേന്തിയ പ്രവര്‍ത്തകര്‍ സ്വീകരിച്ച് ബി.എന്‍.ആര്‍ ഹോട്ടലിലേക്ക് എത്തിക്കുകയുമായിരുന്നു. സി.പി.എം നേതാവ് രാം ചന്ദ്രഠാക്കൂറിന്റെ നേതൃത്വത്തിലാണ് അഗ്‌നിവേശിന് സംരക്ഷണം ഒരുക്കിയത്. സംസ്ഥാനത്തെ സി.പി.ഐ.എം നേതാക്കളായ സഞ്ജയ് പസ്വാന്‍, സുഖ്നാഥ് ലോഹ്റ, സുബാഷ് മുണ്ട, വിരേന്ദ്ര കുമാര്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡിലെ പാകൂരില്‍ വച്ചാണ് ബി.ജെ.പി, ആര്‍.എസ്.എസ്, വി.എച്ച്.പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് അഗ്നിവേശിനെ ക്രൂരമായി ആക്രമിച്ചത്. ലിഠിപദായില്‍ നടക്കുന്ന പരിപാടിയില്‍ സംബന്ധിക്കാനെത്തിയതായിരുന്നു അഗ്നിവേശ്. പ്രദേശത്ത് സന്ദര്‍ശനം നടത്താന്‍ അഗ്നിവേശിനെ അനുവദിക്കില്ല എന്നായിരുന്നു നിലപാടിലായിരുന്നു ഹൈന്ദവസംഘടനാ പ്രവര്‍ത്തകര്‍. അവര്‍ അഗ്നിവേശ് താമസിക്കുന്ന ഹോട്ടലിനു പുറത്ത് തമ്പടിക്കുകയായിരുന്നു. ഹോട്ടലിനു പുറത്തുവന്ന സ്വാമി അഗ്നിവേശിനെ പ്രവര്‍ത്തകര്‍ വളയുകയും ആക്രമിക്കുകയുമായിരുന്നു. 'ജയ് ശ്രീ റാം' വിളിച്ചുകൊണ്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചവശനാക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?