വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സഹപാഠിയുടെ കൈക്ക് ബ്ലേഡ് കൊണ്ട് പരിക്കേല്‍പ്പിച്ചതായി പരാതി
വിദ്യാനഗര്‍ (www.evisionnews.co): സ്‌കൂളില്‍ വെച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പെണ്‍കുട്ടിയുടെ കൈക്ക് ബ്ലേഡ് കൊണ്ട് പരിക്കേല്‍പ്പിച്ചതായി പരാതി. വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട സ്‌കൂളിലാണ് സംഭവം. ഇടവേള സമയത്ത് നടക്കുന്നതിനിടെ ആണ്‍കുട്ടിയുടെ കാലില്‍ അറിയാതെ ചവിട്ടിയിരുന്നതായി പറയാന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് വിദ്യാര്‍ത്ഥിയും സഹപാഠിയും ചേര്‍ന്ന് പെണ്‍കുട്ടിയെ ക്ലാസ് വിട്ടപ്പോള്‍ കൈത്തണ്ടയില്‍ ബ്ലേഡ് കൊണ്ട് കീറി മുറിവേല്‍പ്പിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് അന്വേഷിക്കുന്നു.
Powered by Info News For You

Comments
Post a Comment