രാജസ്ഥാനില്‍ തനിച്ചുമത്സരിക്കുമെന്ന് കോണ്‍ഗ്രസ്; ചെറുപാര്‍ട്ടികളുമായി സഖ്യമില്ലാതെ തന്നെ ബി ജെ പിയെ തറപറ്റിക്കും
ന്യൂഡല്‍ഹി: (www.kvartha.com 09.07.2018) രാജസ്ഥാനിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തനിച്ചുമത്സരിക്കുമെന്നും ചെറുപാര്‍ട്ടികളുമായി സഖ്യത്തിലേര്‍പെടാതെ തന്നെ ബി.ജെ.പിയെ നേരിടുമെന്നും പി.സി.സി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് . ചെറുപാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെടാതെ തന്നെ കോണ്‍ഗ്രസ് എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മായാവതിയുടെ ബി.എസ്.പിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുമെന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് ഒരു ചാനല്‍ അഭിമുഖത്തിനിടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഡിസംബറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന.
അതേസമയം രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ മുഖ്യമന്ത്രി ആരാകണമെന്ന് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്നും സച്ചിന്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ഗേലോട്ട് ദേശീയ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റതോടെ സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നേതൃത്വം സച്ചിന്‍ പൈലറ്റിനെയാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ഒരു നേതാവും കോണ്‍ഗ്രസിന്റെ മുഖമോ നിര്‍ണായക ഘടകമോ ആയിരിക്കില്ല.
ഛത്തീസ്ഗഢിലും മധ്യപ്രദേശിലും ബി.എസ്.പിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെങ്കിലും രാജസ്ഥാനിലെ സാമൂഹ്യ പശ്ചാത്തലവും ജാതിസമവാക്യങ്ങളുമാണ് സഖ്യത്തില്‍ നിന്ന് പിന്മാറാന്‍ കോണ്‍ഗ്രസിനെ നിര്‍ബന്ധിക്കുന്നതെന്നാണ് കരുതുന്നത്.

Keywords: No to BSP? Sachin Pilot Says Congress Can Take on BJP in Rajasthan Without Help From Others, New Delhi, News, Politics, Congress, BJP, Rahul Gandhi, National.
Powered by Info News For You

Comments
Post a Comment