ആത്മഹത്യ ചെയ്ത ദമ്പതികള്‍ക്കൊപ്പം ചോദ്യം ചെയ്ത രാജേഷിനോടും പണം ചോദിച്ചു; പോലീസിനെ കുരുക്കിലാക്കി അമ്മയുടെ വെളിപ്പെടുത്തല്‍

കോട്ടയം: (www.kvartha.com 05.07.2018) ചങ്ങനാശേരിയിലെ ദമ്പതികളുടെ ആത്മഹത്യയില്‍ പോലീസിനെ കുരുക്കിലാക്കി പുതിയ വെളിപ്പെടുത്തല്‍. ആത്മഹത്യ ചെയ്ത ദമ്പതികള്‍ക്കൊപ്പം ചോദ്യം ചെയ്ത രാജേഷിനോടും പോലീസ് പണം ചോദിച്ചിരുന്നു എന്നാണ് അമ്മ വിജയമ്മയുടെ വെളിപ്പെടുത്തല്‍.

കാണാതായ 400 ഗ്രാം സ്വര്‍ണത്തിന്റെ പണമായ എട്ടുലക്ഷം രൂപ നല്‍കണമെന്ന് രാജേഷിനോടും പറഞ്ഞുവെന്നാണ് വിജയമ്മ പറയുന്നത്. എന്നാല്‍ പണമില്ലാത്തതിനാല്‍ വീടിന്റെ ആധാരവുമായി സ്‌റ്റേഷനില്‍ ചെന്നപ്പോഴാണു ദമ്പതികള്‍ മരിച്ച വിവരം അറിഞ്ഞതെന്നും വിജയമ്മ അറിയിച്ചു.

മരണത്തിന് ഉത്തരവാദി സിപിഎം നഗരസഭ അംഗം സജികുമാറാണെന്നു വ്യക്തമാക്കി കൊണ്ടുള്ള ആത്മഹത്യാ കുറിപ്പെഴുതിയാണ് ദമ്പതികള്‍ മരിച്ചത്. വീടുപണിക്കായി സജികുമാര്‍ വിറ്റ സ്വര്‍ണത്തിന്റെ ഉത്തരവാദിത്തമാണു തലയില്‍വച്ചു കെട്ടിയതെന്നും കത്തില്‍ ആരോപിച്ചിട്ടുണ്ട്. നഷ്ടപ്പെട്ട സ്വര്‍ണത്തിനു പകരമായി എട്ടു ലക്ഷം രൂപ നല്‍കാമെന്നു പോലീസുകാര്‍ മര്‍ദിച്ച് എഴുതിവാങ്ങിയതായും കുറിപ്പിലുണ്ട്. സുനില്‍കുമാറിന്റെ ഭാര്യ രേഷ്മയാണ് ആത്മഹത്യാകുറിപ്പ് തയാറാക്കിയത്.

Couple suicide case: Sunil was charged with stealing 400 grams of Gold, Kottayam, News, Trending, Suicide, Couples, Police, Letter, Mother, Kerala

Photo Credit: Manorama

വാകത്താനത്തെ രണ്ട് മുറിയുള്ള വാടക വീട്ടിലെ കിടപ്പുമുറിയിലാണ് ആത്മഹത്യാക്കുറിപ്പും രണ്ട് മൊബൈല്‍ഫോണുകളും കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയോടെയാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്.

Keywords: Couple suicide case: Sunil was charged with stealing 400 grams of Gold, Kottayam, News, Trending, Suicide, Couples, Police, Letter, Mother, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?