ആറു പേരുടെ മരണത്തിനിടയാക്കിയ ഉപ്പള വാഹനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി മാതൃകയായ ആംബുലന്‍സ് ഡ്രൈവര്‍മാരെ ആദരിച്ചു
ഉപ്പള: (www.kasargodvartha.com 13.07.2018) ഉപ്പള നയാബസാറില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച ലോറിയും ജീപ്പും കൂട്ടിയിടിച്ച് ആറു പേര്‍ മരണപ്പെടാനിടയായ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി മാതൃകയായ ആംബുലന്‍സ് ഡ്രൈവര്‍മാരെ ആദരിച്ചു. ആംബുലന്‍സ് ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് മുനീര്‍ ചെമ്മനാടാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ ആംബുലന്‍സ് ഡ്രൈവര്‍മാരെ ആദരിച്ചത്.
അപകടത്തില്‍പെട്ടവരെ ആശുപത്രിയിലെത്തിക്കാനും അവര്‍ക്കു വേണ്ട കാര്യങ്ങള്‍ സൗജന്യമായി ചെയ്തുകൊടുക്കാനും ആംബുലന്‍സ് ഡ്രൈവര്‍മാരാണ് മുന്‍പന്തിയിലുണ്ടായിരുന്നത്. അസ്ലം കുഞ്ചത്തൂര്‍, രാജേഷ്, ഷാഫി ബന്തിയോട്, സിദ്ദീഖ് ഉപ്പള, അദ്‌നാന്‍ കുഞ്ചത്തൂര്‍ എന്നിവരുടെ രക്ഷാപ്രവര്‍ത്തനം മാതൃകാപരമായിരുന്നുവെന്ന് സംഘടനാ പ്രസിഡണ്ട് മുനീര്‍ ചെമ്മനാട് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
മരിച്ചവരുടെ മൃതദേഹങ്ങള്‍ ആറ് ആംബുലന്‍സുകളിലായാണ് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തലപ്പാടി കെ.സി റോഡിലെ വീടുകളിലെത്തിച്ചത്. ദുരന്ത സ്ഥലങ്ങളില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ചെയ്യുന്ന സേവനങ്ങള്‍ പലപ്പോഴും ആരും കാണാതെ പോവുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് മികച്ച സേവനപ്രവര്‍ത്തനം നടത്തിയവര്‍ക്ക് ആദരം നല്‍കാന്‍ ആംബുലന്‍സ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ തന്നെ രംഗത്തു വന്നത്.
Keywords: Kasaragod, Kerala, news, Uppala, Driver, Ambulance, Felicitated, Accidental-Death, Ambulance Drivers Felicitated

Powered by Info News For You

Comments
Post a Comment