കഞ്ചാവ് കടത്ത്; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
ഹരിപ്പാട്: (www.kvartha.com 05.07.2018) കഞ്ചാവ് കടത്ത് മൂന്ന് പേര്‍ അറസ്റ്റില്‍.ആലപ്പുഴ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയുടെ സമീപത്തുനിന്നും 25 ഗ്രാം കഞ്ചാവുമായി മൂന്നു യുവാക്കളെ അറസ്റ്റ് ചെയ്തു. കാര്‍ത്തികപള്ളി സുധവിലാസത്തില്‍ രാജേഷിന്റെ മകന്‍ രാകേഷ് (20 ) ആലപ്പുഴ, കോമളപുരം വില്ലേജില്‍ രാമവര്‍മ്മ കോളനിയില്‍ വഹാബിന്റെ മകന്‍ സജീര്‍ (18 ) അമ്പലപ്പുഴ, വണ്ടാനം പുതുവല്‍ വീട്ടില്‍ ഇക്ബാലിന്റെ മകന്‍ ഇജാസ് (18) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.
റെയില്‍ പാളത്തില്‍ കല്ല് വച്ച് അപകടം ഉണ്ടാക്കാന്‍ ശ്രമിച്ചതിന് റെയില്‍വേ പോലീസിന്റേതുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള ഇവരെ പിടികൂടുമ്പോള്‍ തമിഴ്‌നാട് ഈറോഡില്‍ നിന്നും രാത്രി ട്രെയിനില്‍ ഹരിപ്പാട് എത്തുന്ന സഫീര്‍ എന്നയാളില്‍ നിന്നും കഞ്ചാവ് വാങ്ങുന്നതിനായി കരുതിയിരുന്ന 79,000/ രൂപയും ഉണ്ടായിരുന്നു.
കാറില്‍ കഞ്ചാവ് കടത്തി, കാറ് ഉപേക്ഷിച്ച് കടന്നു കളഞ്ഞതിനു ആലപ്പുഴ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുള്‍പ്പെടെ എക്‌സൈസിലേയും, പോലീസിലേയും നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള ആളാണ് ഇവര്‍ പറയുന്ന സഫീര്‍ എന്ന് അന്വേഷണത്തില്‍ മനസിലായി.
സഫീര്‍ മുഖാന്തിരമാണു പലസ്ഥലങ്ങളിലുള്ള ഇവര്‍ പരിചയപ്പെടുന്നതും തുടര്‍ന്നുള്ള സംഘംചേരലെന്നും പറയുന്നു. സഫീറിനെ പിടികൂടുന്നതിനായി നടപടികള്‍ സ്വീകരിച്ചതായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. വളരെ ചെറുപ്പത്തില്‍ തന്നെ ലഹരിക്ക് അടിമകളായ ഇവരെ പോലെയുള്ള കുട്ടികളെ ഉപയോഗിച്ചാണ് ലഹരി കടത്തുകാര്‍ ചില്ലറ വില്പന നടത്തുന്നത്.
പുതുതലമുറ ബൈക്കുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഇക്കൂട്ടര്‍ക്ക് തരപ്പെടുത്തി കൊടുക്കാറുമുണ്ട്. കഴിഞ്ഞ ഏതാനു ദിവസങ്ങളായി അമ്പലപ്പുഴയ്ക്ക് സമീപം ലോഡ്ജില്‍ തങ്ങിയിരുന്ന ഇവര്‍ സൂക്ഷിച്ചിരുന്ന കൈയുറകളും, മുഖം മൂടികളും, ഇവരുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടനല്‍കുന്നുണ്ട്.
ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡില്‍ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത്, കൗണ്‍സിലിംഗ് നല്‍കി നിയമപ്രകാരം ജാമ്യത്തില്‍ വിട്ടു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരീക്ഷിക്കുന്നതാണെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. പിടികൂടിയ പണം ഉള്‍പ്പെടെയുള്ള തൊണ്ടി വകകളും കേസ് രേഖകളും ഹരിപ്പാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതിയില്‍ സമര്‍പ്പിച്ചു.
എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. റോബര്‍ട്ടിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ എ. കുഞ്ഞുമോന്‍, എം. ബൈജു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനിലാല്‍, രഹിം, ഓംകാര്‍നാഥ്, ബിപിന്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം നടത്തിയത്.

Keywords: Police arrest 3 youth for smuggling ganja,Police, Arrest, Crime, Criminal Case, Children, Court, Bail, Railway Track, Case, Kerala.
Powered by Info News For You

Comments
Post a Comment