ഓണം ഓഫറുമായി ടാറ്റ എത്തി, ഇത്തവണ ഫ്രീ ഇന്‍ഷ്വറന്‍സ്

കൊച്ചി: (www.kvartha.com 18.07.2018) ടാറ്റ മോട്ടോഴ്‌സ് ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു. പുതിയ ആനുകൂല്യങ്ങള്‍ 17മുതല്‍ കേരളത്തിലുടനീളമുള്ള ടാറ്റ മോട്ടോഴ്‌സിന്റെ ഡീലര്‍ഷിപ്പുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കി തുടങ്ങി.

കേരള വിപണിയിലെ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനോടൊപ്പം തന്നെ ടാറ്റ നെക്‌സോണ്‍ന്റെ ഏറ്റവും പുതിയ എ എം ടി പതിപ്പായ നെക്‌സോണ്‍ എക്‌സ് എം എ അവതരിപ്പിച്ചു.

Tata motors Onam offer announced, Kochi, News, Business, Technology, Car, Onam, Insurance, Kerala

ഓണം ഓഫറുകളോടൊപ്പം തന്നെ ടാറ്റ മോട്ടോഴ്‌സിന്റെ ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിപണിയായ കേരളത്തിലെ ബിസിനസ് വളര്‍ച്ചക്കായുള്ള പ്രത്യേക പദ്ധതികളും പ്രഖ്യാപിച്ചു. ടാറ്റ മോട്ടോഴ്‌സിന്റെ ദക്ഷിണേന്ത്യന്‍ പാസഞ്ചര്‍ വാഹന വിപണിയിലെ ആകെ വില്‍പനയുടെ 19ശതമാനമാണ് കേരളത്തിന്റെ സംഭാവന.

ഓണം ഉത്സവ കാലത്ത് കേരള വിപണിയില്‍ തിരഞ്ഞെടുക്കപ്പെട്ട വാഹന മോഡലുകള്‍ക്ക് ടാറ്റ മോട്ടോര്‍സ് 1,07,000 രൂപ വരെ ആനുകൂല്യങ്ങള്‍ ആണ് പ്രഖ്യാപിച്ചത്. ടാറ്റ ടിയാഗോ, ഹെക്‌സ, ടിഗോര്‍ സെസ്റ്റ്(പേര്‍സണല്‍), സഫാരി സ്‌റ്റോം, നാനോ എന്നീ മോഡലുകള്‍ക്ക് 1*രൂപക്ക് ആദ്യ വര്‍ഷ ഇന്‍ഷുറന്‍സ് ലഭ്യമാകും. മാത്രമല്ല 4999*രൂപക്ക് ടാറ്റ നെക്‌സോണിന്റെ ആദ്യ വര്‍ഷ ഇന്‍ഷുറന്‍സ് സ്വന്തമാക്കാം. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട മോഡലുകളില്‍ ഉപഭോക്താക്കള്‍ക്ക് 25,000 മുതല്‍ 30,000 രൂപവരെ മറ്റ് ഇളവുകളും സ്വന്തമാക്കാം.

മുന്‍പ് സൂചിപ്പിച്ച മോഡലുകളില്‍ ടാറ്റ നാനോ ഒഴികെ മറ്റെല്ലാ മോഡലുകള്‍ക്കും കമ്പനി 25,000രൂപവരെ എക്‌സ്‌ചേഞ്ച് ഓഫറുകളും നല്‍കുന്നുണ്ട്. കൂടാതെ കേരളത്തിലെ എല്ലാ ഡീലര്‍ഷിപ്പുകള്‍ വഴിയും സര്‍ക്കാര്‍, കോര്‍പ്പറേറ്റ് ഉദ്യോഗസ്ഥര്‍ക്കായി 5,000രൂപവരെ പ്രത്യേക ഇളവുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഓണാഘോഷങ്ങളുടെ ഭാഗമായി ടാറ്റ മോട്ടോര്‍സ് ഒരു ഭാഗ്യ നറുക്കെടുപ്പും ഒരുക്കുന്നുണ്ട്. ഇതോടെ ഓണക്കാലത്ത് ടാറ്റ കാര്‍ സ്വന്തമാക്കുന്നവരില്‍ ഒരു ഭാഗ്യവാന് നറുക്കെടുപ്പിലൂടെ ഒരു ടാറ്റ നെക്‌സോണ്‍ സ്വന്തമാക്കാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Tata motors Onam offer announced, Kochi, News, Business, Technology, Car, Onam, Insurance, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?