ഫുട്‌ബോള്‍ താരങ്ങള്‍ അകപ്പെട്ട തായ് ഗുഹയ്ക്ക് ഇനി എല്ലാവര്‍ക്കും പോകാം
ബാങ്കോക്ക്: (www.kvartha.com 12.07.2018) മൂന്നാഴ്ചയോളം ലോകം ഉറ്റുനോക്കിയ തായ് ഗുഹയിലേക്ക് ഇനി ആര്‍ക്കും പോകാം. തായ് ഗുഹ സഞ്ചാരികള്‍ക്കായി ഒരുക്കാന്‍ അധികൃതര്‍ നീക്കം നടത്തിവരികയാണ്. ഏറെ സാഹസികതകള്‍ ഒളിഞ്ഞിരിക്കുന്ന തായ്‌ലാന്‍ഡിലെ താം ലുവാങ് ഗുഹയാണ് മ്യൂസിയമായി മാറ്റുന്നത്. കഴിഞ്ഞ 17 ദിവസങ്ങളാണ് 12 കുട്ടികളും കോച്ചും അടങ്ങിയ പതിമൂന്നംഗ സംഘം ഈ ഗുഹയില്‍ കനത്ത മഴയെ തുടര്‍ന്ന് അകപ്പെട്ടത്.
തായ്‌ലാന്‍ഡിലെ ഗുഹകളില്‍ ഏറ്റവും വലുതാണ് താം ലുവാങ്. ഉത്തര ചിയാങ് റായ് പ്രവിശ്യയിലെ മേ സായ് എന്ന ചെറിയ പട്ടണത്തെ ചുറ്റിക്കിടക്കുന്ന പര്‍വതത്തിനു കീഴെയാണ് ഈ ഗുഹയുള്ളത്. രക്ഷാപ്രവര്‍ത്തനത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന ജീവിക്കുന്ന ഒരു മ്യൂസിയമായി മാറും പ്രദേശമെന്ന് മുന്‍ ഗവര്‍ണറും രക്ഷാപ്രവര്‍ത്തന സംഘത്തിന്റെ തലവനുമായ നരോങ്‌സാങ് പറയുന്നു. വിനോദ സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഗുഹയ്ക്കകത്തും പുറത്തും സുരക്ഷാ മുന്‍കരുതലുകള്‍ ഒരുക്കുമെന്നും പ്രധാനമന്ത്രി പ്രയുത് ചാങ് ഒച്ചാ വ്യക്തമാക്കി.
അതേസമയം ഏതൊക്കെ സമയങ്ങളില്‍ മ്യൂസിയം തുറക്കണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും. മണ്‍സൂണ്‍ സീസണില്‍ ജൂണ്‍ മുതല്‍ ഒക്‌ടോബര്‍ വരെ നീണ്ടുനില്‍ക്കുന്ന കനത്ത മഴയുടെ പശ്ചാത്തലത്തില്‍ തായ്‌ലാന്‍ഡില്‍ പല ഭാഗങ്ങളും വെള്ളപ്പൊക്ക ഭീഷണി നേരിടാറുണ്ട്. ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ രക്ഷാപ്രവര്‍ത്തനം സിനിമയാക്കാന്‍ രണ്ടു നിര്‍മാണ കമ്പനികള്‍ രംഗത്തെത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bangkok, Thailand, World, Thailand's Tham Luang cave to become museum to showcase boys' rescue

Powered by Info News For You

Comments
Post a Comment