ഡല്‍ഹിയില്‍ ഭൂചലനം

ന്യൂഡല്‍ഹി: (www.kvartha.com 02.07.2018) ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം. ഹരിയാനയിലെ സോനിപതിലുണ്ടായ ഭൂചലനത്തിന്റെ തുടര്‍ ചലനങ്ങളാണ് ഡല്‍ഹിയില്‍ അനുഭവപ്പെട്ടത്. സോനിപതിലുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 4.0 രേഖപ്പെടുത്തിയിരുന്നു.

ഞായറാഴ്ച വൈകിട്ട് 3.37നായിരുന്നു ഭൂചലനം. സോനിപതില്‍ നിന്നും 40 കിലോ മീറ്റര്‍ അകലെയാണ് ഡല്‍ഹി. പടിഞ്ഞാറന്‍ യുപിയിലും ഭൂചലനം അനുഭവപ്പെട്ടു. പലരും ട്വിറ്ററിലൂടെ ഭൂചലനത്തെ കുറിച്ച് ട്വീറ്റ് ചെയ്തു.

National, Delhi, Earth quake

ഇക്കഴിഞ്ഞ മേയില്‍ ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. താജിക്കിസ്ഥാന്‍ അതിര്‍ത്തിക്കടുത്തുണ്ടായ ഭൂചലനത്തിന്റെ ശേഷിപ്പുകളായിരുന്നു അവ.

ഡല്‍ഹിയുടെ അയല്‍ സംസ്ഥാനമായ ഹിമാചല്‍ പ്രദേശില്‍ ഈ ജൂണില്‍ രണ്ട് ഭൂചലനങ്ങളുണ്ടായി. ഷിമ്ലയായിരുന്നു ഇതിലൊന്നിന്റെ പ്രഭവ സ്ഥാനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: In May, strong tremors were felt in Delhi and other parts of northern India after a 6.2 magnitude earthquake struck north Afghanistan near Tajikistan border.

Keywords: National, Delhi, Earth quake



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?