മോഷണക്കുറ്റമാരോപിച്ച് പോലീസ് ചോദ്യം ചെയ്ത ദമ്പതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍; ചങ്ങനാശേരിയില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍
കോട്ടയം:(www.kvartha.com 04/07/2018) മോഷണക്കുറ്റമാരോപിച്ച് പോലീസ് ചോദ്യം ചെയ്ത ദമ്പതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതില്‍ പ്രതിഷേധിച്ച് ചങ്ങനാശേരി താലൂക്കില്‍ യുഡിഎഫ് വ്യാഴാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പോലീസ് മോഷണക്കുറ്റം ആരോപിച്ചതില്‍ മനം നൊന്താണ് ദമ്പതികള്‍ ആത്മഹത്യ ചെയ്‌തെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പരാതിക്കാരായ ബന്ധുക്കളുടെ മൊഴിയെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഡിവൈഎസ്പി അറിയിച്ചു.
ചങ്ങനാശ്ശേരി വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന സുനില്‍, ഭാര്യ രേഷ്മ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുനില്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നും സ്വര്‍ണം മോഷണം പോയിരുന്നു. ഇതേതുടര്‍ന്നാണ് ചങ്ങനാശേരി നഗരസഭാംഗം സജി കുമാറിന്റെ പരാതിയില്‍ ചങ്ങനാശേരി പോലീസ് ദമ്പതികളെ ചോദ്യം ചെയ്തത്. ഇയാളെ പോലീസ് മര്‍ദിച്ചതായും ബന്ധുക്കള്‍ ആരോപിച്ചു.
സിപിഎം കൗണ്‍സിലര്‍ അഡ്വ. സജി കുമാറിന്റെ ആഭരണ നിര്‍മാണ ശാലയിലെ സ്വര്‍ണ്ണപ്പണിക്കാരനാണ് സുനില്‍. കഴിഞ്ഞ 15 വര്‍ഷമായി സുനില്‍ ഇവിടെ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം ഇവിടെനിന്നു 600 ഗ്രാം സ്വര്‍ണം മോഷണം പോയി എന്ന സജി കുമാറിന്റെ പരാതിയില്‍ തിങ്കളാഴ്ച സുനിലിനെ പോലീസ് വിളിപ്പിച്ചു. രേഷ്മയ്‌ക്കൊപ്പമാണ് സുനില്‍ സ്‌റ്റേഷനില്‍ എത്തിയത്. ദമ്പതികളെ 11 മണിക്കൂറിലധികം ചോദ്യം ചെയ്തുവെന്നും സ്വര്‍ണത്തിന്റെ വിലയായി എട്ടു ലക്ഷം രൂപ നല്‍കണമെന്നും എഴുതിവയ്പ്പിച്ച് വിട്ടയക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. സജികുമാറിന്റെ സാന്നിധ്യത്തിലാണ് ദമ്പതികളെ ചോദ്യം ചെയ്തത്. പോലീസ് ഇവരെ മര്‍ദിച്ചതായും ആരോപണമുണ്ട്.
ബുധനാഴ്ച വൈകിട്ടു നാലു മണിക്കകം സ്വര്‍ണം തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് പോലീസ് ഇവരെ മടക്കി അയച്ചത്. ഇതോടെ മനോവിഷമത്തിലായിരുന്ന സുനിലിന്റെയും രേഷ്മയുടെയും മൃതദേഹങ്ങള്‍ ബുധനാഴ്ച മൂന്ന് മണിയോടെയാണ് കണ്ടെത്തിയത്. ആത്മഹത്യയ്ക്കു മുമ്പ് ഇയാള്‍ സഹോദരനെ വിളിച്ച് ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു. ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kottayam, Coupels, Suicide, Police, Investigates, Family, UDF, Hartal in Changanashery on Thursday

Powered by Info News For You

Comments
Post a Comment