അഡൂരില്‍ ബൈക്കും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
അഡൂര്‍ (www.evisionnews.co): ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മന്നൂരിലെ മധു ജോഗിമൂല (38)യാണ് മരിച്ചത്. അഡൂര്‍ ബളക്കിലയില്‍ തിങ്കളാഴ്ച രാവിലെ 8.30മണിയോടെയാണ് അപകടം. തിങ്കളാഴ്ച രാവിലെ ജോലിക്ക് പോകുന്നതിനിടെ മധു സഞ്ചരിച്ച ബൈക്ക് എതിരെ നിന്നും വരികയായിരുന്ന ഓട്ടോയിലിടിക്കുകയായിരുന്നു. കമ്പി തുളച്ചുകയറി ഗുരുതരമായി പരിക്കേറ്റ മധു സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.
സെന്‍ട്രിംഗ് തൊഴിലാളിയാണ്. കൃഷ്ണന്‍- നാരായണി ദമ്പതികളുടെ മകനാണ് മധു. ഭാര്യ: നിരോശ. ഏക മകള്‍ അമേയ (നാലുവയസ്). വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Powered by Info News For You

Comments
Post a Comment