ഒടുവില്‍ നിപ വൈറസിന്റെ ഉറവിടം കണ്ടെത്തി

ന്യൂഡല്‍ഹി: (www.kvartha.com 03.07.2018) ഒടുവില്‍ നിപ വൈറസിന്റെ ഉറവിടം കണ്ടെത്തി. മലപ്പുറത്തും കോഴിക്കോടും പടര്‍ന്നു പിടിച്ച നിപ വൈറസ് ബാധയ്ക്കു പിന്നില്‍ പഴംതീനി വവ്വാലുകള്‍ തന്നെയെന്ന് സ്ഥിരീകരണം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് റിസര്‍ച്ച് (ഐ.സി.എം.ആര്‍) നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പഴംതീനി വവ്വാലുകളാണ് രോഗവാഹകരെന്നതിന് നിഷേധിക്കാനാകാത്ത തെളിവുകള്‍ ഉണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നദ്ദ പറഞ്ഞു.

രണ്ട് മാസത്തോളം നീണ്ടുനിന്ന രോഗബാധയെ തുടര്‍ന്ന് 17 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രോഗത്തെ നിയന്ത്രണ വിധേയമാക്കുകയും രണ്ട് ജില്ലകളേയും നിപ മുക്തമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഐ.സി.എം.ആറിന്റെ റിപ്പോര്‍ട്ട്.

 Fruit bats identified as source of Nipah virus outbreak in Kerala,New Delhi, News, Malappuram, Kozhikode, Health, Health & Fitness, Health Minister, Dead, Report, Food, Trending, National

രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്, ആദ്യം മരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശി സാബിത്തിന്റെ വീടിന് സമീപത്തെ കിണറ്റിലെ വവ്വാലുകളെ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇത് ഷഡ്പദങ്ങളെ ഭക്ഷിക്കുന്ന ചെറിയ വവ്വാലുകളായിരുന്നു. എന്നാല്‍ ഇവയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചില്ല. ഇതോടെ രോഗത്തിന്റെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ് കുഴങ്ങുകയും ചെയ്തു. പിന്നീടാണ് പഴംതീനി വവ്വാലുകളെ പരിശോധനയ്ക്കായി അയച്ചത്. ആദ്യ ഘട്ടത്തില്‍ 21 വവ്വാലുകളുടെ രക്തസാമ്പിളുകളാണ് പരിശോധിച്ചത്. രണ്ടാം ഘട്ടത്തില്‍ 55 പഴംതീനി വവ്വാലുകളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇവയുടെ പരിശോധനാ ഫലമെല്ലാം പോസിറ്റീവായിരുന്നു.

നിപ മൂലം അവസാന മരണമുണ്ടായത് മേയ് 31ന് ആണ്. നിപയുടെ നിരീക്ഷണ കാലഘട്ടം 21 ദിവസം ആണ്. എന്നാല്‍, 31നു ശേഷം ആരിലും നിപ സ്ഥിരീകരിച്ചിട്ടില്ല. ഒട്ടേറെപ്പേരെ നിപ ലക്ഷണങ്ങളോടെ നിരീക്ഷിച്ചെങ്കിലും എല്ലാവരുടെയും സാംപിള്‍ ഫലം നെഗറ്റീവ് ആയിരുന്നു.

ഇന്ത്യയില്‍ കാണപ്പെടുന്ന വവ്വാലുകളില്‍ ടെറോപ്പസ്, ഇയോണിക്ടെറിസ് സ്‌പെലിയ, സിനോടെറസ്, സ്‌കോട്ടോഫിലസ് കുഹ്‌ലി, ഹിപ്പോസിഡെറോസ് ലാര്‍വറ്റസ് എന്നിവയാണ് നിപ വൈറസിന്റെ വാഹകര്‍. ഈ വവ്വാലുകള്‍ രോഗവാഹകരാണെങ്കിലും ഭൂരിഭാഗത്തിനും രോഗം ഉണ്ടാകില്ല. എന്നാല്‍ രോഗമുള്ള വവ്വാലുകളുടെ സ്രവങ്ങളില്‍ നിന്ന് വൈറസ് മനുഷ്യ ശരീരത്തിലേക്ക് പകരാം.

1998-99ല്‍ മലേഷ്യയിലെ പന്നികളില്‍ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് എത്തിയത്. എന്നാല്‍ ബംഗ്ലാദേശിലും ഇന്ത്യയിലും വൈറസ് എത്തിയത് വവ്വാലുകള്‍ വഴിയാണ്. മലേഷ്യയില്‍ അന്ന് 105 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രോഗം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പും ശാസ്ത്രജ്ഞരും സമയോചിതമായി ഇടപെട്ടതിനെ നദ്ദ അഭിനന്ദിച്ചു.

അതേസമയം, ഡിസംബര്‍ മുതല്‍ 2019 മേയ് വരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. മലേഷ്യയില്‍ ഒരൊറ്റത്തവണയേ നിപ ബാധയുണ്ടായിട്ടുള്ളൂ. എന്നാല്‍, ബംഗ്ലാദേശില്‍ പല തവണ ആവര്‍ത്തിച്ചു. അവിടെയുള്ള അതേ സാഹചര്യം ഇവിടെയില്ലെങ്കിലും ജാഗ്രത തുടരാന്‍ തന്നെയാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

Keywords: Fruit bats identified as source of Nipah virus outbreak in Kerala,New Delhi, News, Malappuram, Kozhikode, Health, Health & Fitness, Health Minister, Dead, Report, Food, Trending, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?