ബദിയടുക്ക സ്വദേശി ഉറക്കത്തിൽ മരിച്ച നിലയിൽ
കാസർകോട് (www.evisionnews.co): ബദിയടുക്ക സ്വദേശി ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മധൂർ ശ്രീബാഗിൽ മുഹിയദ്ദീൻ ജുമാഅത്ത് പള്ളി ജീവനക്കാരൻ ബദിയടുക്കയിലെ ഹമീദ് മൗലവിയാണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ച ശേഷം പള്ളിയിലെ മുകൾ നിലയിലെ മുറിയിൽ ഉറങ്ങാൻ കിടന്ന അബ്ദുൽ ഹമീദ് സുബഹിക്ക് എഴുന്നേൽക്കാത്തതിനെ തുടർന്ന് നാട്ടുകാരെത്തിയപ്പോഴാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. രണ്ട് വർഷമായി ശ്രീബാഗിൽ പളളിയിൽ മുഅദ്ദിനായി ജോലി ചെയ്തു വരികയാണ്.
Powered by Info News For You

Comments
Post a Comment