അഭിമന്യു വധം: മുഖ്യപ്രതി പിടിയില്‍; കോളജിലെ സംഘര്‍ഷം ആസൂത്രിതമെന്ന് പ്രതി സമ്മതിച്ചതായി പോലീസ്
കൊച്ചി: (www.kvartha.com 18.07.2018) എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതി കൊച്ചി വടുതല സ്വദേശി മുഹമ്മദ് പിടിയിലായി. കൊലപാതകത്തില്‍ കലാശിച്ച സംഘര്‍ഷം ആസൂത്രിതമായിരുന്നുവെന്ന് മുഹമ്മദ് സമ്മതിച്ചതായി പോലീസിന്റെ വെളിപ്പെടുത്തല്‍.
ക്യാംപസ് ഫ്രണ്ട് മഹാരാജാസ് കോളജ് യൂണിറ്റ് പ്രസിഡന്റും മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ഥിയുമാണ് അറസ്റ്റിലായ മുഹമ്മദ്. കൊലപാതകം നടന്ന 18 ദിവസങ്ങള്‍ക്ക് ശേഷമാണ് മുഖ്യപ്രതിയുടെ അറസ്റ്റ്. ബുധനാഴ്ച പുലര്‍ച്ചെ കാസര്‍കോട് - മംഗലാപുരം അതിര്‍ത്തിയില്‍ നിന്നാണ് മുഹമ്മദ് പിടിയിലായത്. കൊലപാതകത്തിനു ശേഷം ബംഗളൂരുവിലായിരുന്ന മുഹമ്മദിന്റെ ഫോണ്‍ കോളുകള്‍ പിന്തുടര്‍ന്നാണു കര്‍ണാടക അതിര്‍ത്തിയില്‍ നിന്നു പിടികൂടിയത്. അരൂക്കുറ്റി സ്വദേശിയാണിയാള്‍.
പോലീസിനുമുന്നില്‍ നിര്‍ണായകമായ വെളിപ്പെടുത്തലാണ് മുഹമ്മദ് നടത്തിയിരിക്കുന്നത്.
ചുമരെഴുത്തുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയുമായി നേരത്തെ തന്നെ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ക്യാമ്പസിനുള്ളിലുണ്ടായ സംഘര്‍ഷത്തെ കുറിച്ച് കോളജിന് പുറത്തുള്ള ക്യാമ്പസ് ഫ്രണ്ട് എസ്.ഡി.പി.ഐ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ താന്‍ വിവരം അറിയിച്ചിരുന്നുവെന്നും മുഹമ്മദ് പോലീസിനോട് പറഞ്ഞു.
എന്ത് വില കൊടുത്തും ക്യാമ്പസിലെ ചുവരില്‍ ക്യാമ്പസ് ഫ്രണ്ട് തന്നെ എഴുതണമെന്നും എസ്.എഫ്.ഐയ്ക്ക് വഴങ്ങിക്കൊടുക്കരുതെന്നും പുറത്തുള്ളവര്‍ തനിക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതുപ്രകാരം ചുവരില്‍ ക്യാമ്പസ് ഫ്രണ്ട് എന്നെഴുതിയിരുന്നു. എന്നാല്‍ ജൂലായ് ഒന്നാം തീയതി രാത്രി ഒമ്പത് മണിയോടെ ക്യാമ്പസ് ഫ്രണ്ടിന്റെ ചുവരെഴുത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മായ്ച്ചു.
ഇത് ചോദ്യം ചെയ്തതോടെ സംഘര്‍ഷമായി. ഇതിനിടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന 16 എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ മുഹമ്മദ് വിവരം അറിയിക്കുകയും അവരെ കോളജിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഇതിനിടെയാണ് അഭിമന്യുവിന് കുത്തേറ്റത്. അഭിമന്യുവിന് കുത്തേറ്റതോടെ കൊലയാളി സംഘത്തിലെ 13 പേരും അവിടെ നിന്നും രക്ഷപ്പെട്ടു. മൂന്ന് പേരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
കൊലപാതകത്തിന് ശേഷം മുഹമ്മദ് കണ്ണൂരിലേക്ക് പോയി. പിന്നീട് അവിടെ നിന്ന് കേരള കര്‍ണാടക അതിര്‍ത്തിയിലുള്ള ഒരു ഒളിത്താവളത്തിലേക്ക് മാറി. അവിടെ നിന്ന് ഗോവയിലേക്ക് പോയി. ഗോവയില്‍ നിന്ന് അതിര്‍ത്തിയിലെ പഴയ ഒളിത്താവളത്തിലെത്തിയപ്പോഴാണ് പോലീസിന്റെ പിടിയിലായത്.
കേസുമായി ബന്ധപ്പെട്ട മറ്റു നാലുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കൊലപാതകം നടന്ന ദിവസം അഭിമന്യുവിനെ കോളജിലേക്കു വിളിച്ചുവരുത്തിയത് മുഹമ്മദായിരുന്നുവെന്നാണ് വിവരം.

Keywords: Abhimanyu murder first convict Muhammed arrested, Kochi, News, Politics, Murder case, Crime, Criminal Case, Trending, Arrested, Accused, Controversy, Police, Kerala.
Powered by Info News For You

Comments
Post a Comment