കലാലയങ്ങളില്‍ രക്തസാക്ഷികളെ സൃഷ്ടിക്കുന്നത് എസ് എഫ് ഐ; അഭിമന്യു വധവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ ഓഫീസുകളിലും പ്രവര്‍ത്തകരുടെ വീടുകളിലും റെയ്ഡ് നടത്തിയാല്‍ പേടിച്ചോടിപ്പോകുന്നവരല്ല തങ്ങളെന്നും എസ് ഡി പി ഐ
തിരുവനന്തപുരം: (www.kvartha.com 06.07.2018) കലാലയങ്ങളില്‍ രക്തസാക്ഷികളെ സൃഷ്ടിക്കുന്നത് എസ്.എഫ്.ഐ ആണെന്നും അഭിമന്യു വധവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ ഓഫീസുകളിലും പ്രവര്‍ത്തകരുടെ വീടുകളിലും റെയ്ഡ് നടത്തിയാല്‍ പേടിച്ചോടിപ്പോകുന്നവരല്ല തങ്ങളെന്നും എസ് ഡി പി ഐ. എസ്.ഡി.പി.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മഹാരാജാസ് കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും എസ് എഫ് ഐ നേതാവുമായിരുന്ന അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കെതിരെയുള്ള പോലീസ് നടപടികളില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റ് മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു.
അതേസമയം, അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. പ്രതികളെല്ലാം എസ് ഡി പി ഐക്കാരാണ്. കസ്റ്റഡിയിലുള്ള സൈഫുദ്ദീന്‍ എന്ന പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് പോലീസിന് നിര്‍ണായക വിവരം ലഭിച്ചത്. എറണാകുളം നെട്ടൂര്‍ സ്വദേശികളായ ഇവരില്‍ ആറുപേര്‍ ഇപ്പോള്‍ ഒളിവിലാണ്. പ്രധാനപ്രതി വടുതല സ്വദേശി മുഹമ്മദും കുടുംബവും വീടുപൂട്ടി ഒളിവില്‍ പോയിരിക്കുകയാണ്.
ഇവരെ കണ്ടെത്താന്‍ കര്‍ശന പരിശോധനകളാണ് പോലീസ് നടത്തുന്നത്. പ്രതികള്‍ രാജ്യം വിട്ട് പോകാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികളെ കണ്ടെത്താന്‍ എറണാകുളം കോട്ടയം ജില്ലകളിലെ എസ്.ഡി.പി.ഐ കേന്ദ്രങ്ങളില്‍ വ്യാപക പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു.
അതേസമയം എസ് ഡി പി ഐക്കാരും അല്ലാത്തവരുമായ നിരവധി യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും അവരുടെ വീടുകളില്‍ പരിശോധനയുടെ പേരില്‍ പോലീസ് കയറിയിറങ്ങുകയും ചെയ്യുന്നുവെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: SDPI against SFI, Thiruvananthapuram, News, SFI, Raid, Police, SDPI, Murder, Protest, Allegation, Kerala.

Powered by Info News For You

Comments
Post a Comment