എം.എസ്.എഫ് ബാലവേദി പഠനോപകരണങ്ങള്‍ നല്‍കി
എതിര്‍ത്തോട് (www.evisionnews.co): എം.എസ്.എഫ് എതിര്‍ത്തോട് ബാലവേദി യൂണിറ്റ് ജി.എച്ച്.എസ്.എസ് എടനീര്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി. ഒന്നാം ക്ലാസിലെ 60ഓളം വിദ്യാര്‍ത്ഥികള്‍ക്കാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. എംഎസ്എഫ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോട് പുസ്തകം കൈമാറി ഉദ്ഘാടനം ചെയ്തു. നമ്പൂതിരി മാഷ്, ലത, റഫീഖ് പെര്‍ള, റജീഷ, ശാന്തി ലവിന ക്ലാസ്റ്റ, ഉഷ, ഷരീഫ്, എംഎസ്എഫ് മണ്ഡലം സെക്രട്ടറി നവാസ് കുഞ്ചാര്‍, സബാദ് അഹമ്മദ്, ഖലീല്‍ മുത്തലിബ്, ഖാദര്‍ എതിര്‍ത്തോട്, ഖാദര്‍ സി.എ, റാഷിദ്, അര്‍ഷാദ്, ഹാഷിര്‍ കുന്നില്‍, ഷിഫാറത്ത് ഹാഷിര്‍ സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment