ചെര്‍ക്കളം അബ്ദുല്ലയുടെ മരണം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരെ മുസ്ലിം ലീഗ് ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കി

കാസര്‍കോട്: (www.kasargodvartha.com 28.07.2018) മുന്‍ മന്ത്രിയും മുസ്ലിം ലീഗിന്റെ തലമുതിര്‍ന്ന നേതാവുമായ ചെര്‍ക്കളം അബ്ദുല്ലയുടെ മരണം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരെ മുസ്ലിം ലീഗ് ജില്ലാ നേതൃത്വം ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കി. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാനാണ് ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസന് പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചെര്‍ക്കളം അബ്ദുല്ലയുടെ അന്ത്യം വെള്ളിയാഴ്ച രാവിലെ 8.20 മണിയോടെ സ്വവസതിയില്‍ വെച്ചായിരുന്നു സംഭവിച്ചത്. എന്നാല്‍ മൂന്നു ദിവസം മുമ്പു തന്നെ മംഗളൂരു ആശുപത്രിയില്‍ വെച്ച് ചെര്‍ക്കളം മരണപ്പെട്ടുവെന്നും മുസ്ലിം ലീഗിന്റെ നേതാക്കള്‍ ഡല്‍ഹിയില്‍ നിന്നും എത്തിച്ചേരാന്‍ വേണ്ടി മരണം സംബന്ധിച്ചുള്ള വിവരം രഹസ്യമാക്കിയെന്നും മറ്റുമുള്ള പ്രചരണമാണ് സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ നടത്തിയത്. നേരത്തെ മുന്‍ കേന്ദ്രമന്ത്രി ഇ അഹ് മദിന്റെ മരണവുമായി ബന്ധപ്പെട്ട് ഉണ്ടായ
വിവാദം കൂട്ടിയിണക്കിയാണ് മരണവിവരം മറച്ചുവെച്ചുവെന്ന രീതിയില്‍ വ്യാജപ്രചരണം നടത്തിയത്. മംഗളൂരുവിലെ ആശുപത്രിയില്‍ എല്ലാ വിധ ചികിത്സയും ചെര്‍ക്കളം അബ്ദുല്ലയ്ക്ക് നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമായിരുന്നു വീട്ടിലേക്ക് കൊണ്ടുപോയത്. പിറ്റേ ദിവസമാണ് മരണം സംഭവിച്ചത്.

ചെര്‍ക്കളം അബ്ദുല്ലയുടെ നിര്യാണം മൂലം വേദന അനുഭവിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തിനെയും, മുസ്ലിം ലീഗ് പാര്‍ട്ടിയേയും ജനമധ്യത്തില്‍ താറടിച്ച് കാണിക്കുന്നതിനും പ്രവര്‍ത്തകര്‍ക്കിടയിലും പൊതു സമൂഹത്തിലും ആശയ കുഴപ്പം സൃഷ്ടിക്കുന്നതിനുമായി ബോധപൂര്‍വ്വമാണ് ഇത്തരം പ്രചരണം നടത്തിയതെന്നാണ് ലീഗ് നേതൃത്വം ആരോപിക്കുന്നത്. ഇക്കാര്യത്തില്‍ ചെര്‍ക്കളം അബ്ദുല്ലയുടെ കുടുംബത്തിനും പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും ഉണ്ടായ മാനസിക വിഷമങ്ങളും വേദനയും കണക്കിലെടുത്ത് ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Social-Media, fake, Muslim-league, Cherkalam Abdulla, Top-Headlines, complaint, Fake post about Cherkalam Abdulla in Social media; Muslim League Complaint lodged
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?