മൂന്നര വയസുകാരനെ ലൈംഗീകമായി പീഡിപ്പിച്ചയാള്‍ക്ക് ജീവപര്യന്തം ശിക്ഷ

ന്യൂഡല്‍ഹി: (www.kvartha.com 15.07.2018) മൂന്നര വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് ജീവപര്യന്തം തടവ്. എസ് മുരളീധറും വിനോദ് ഗോയലും ഉള്‍പ്പെട്ട ബഞ്ചാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.

കുട്ടിയെ പ്രതി ക്രൂര പീഡനത്തിനിരയാക്കിയതായി കോടതി കണ്ടെത്തിയിരുന്നു. 2014 ഫെബ്രുവരി 11നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയ പിതാവ് കുട്ടിയെ തിരക്കി. കാണാതായപ്പോള്‍ അയല്‍ വാസികളും കുട്ടിയെ തിരഞ്ഞു. ഉടനെ പിതാവ് പോലീസില്‍ പരാതി നല്‍കി.

National, Physical assault

കുട്ടിയെ അന്വേഷിക്കുന്നതിനിടയില്‍ ചിലര്‍ സമീപത്തെ ഒരു ഫോട്ടോകോപ്പി ഷോപ്പില്‍ കുട്ടിയുടെ ചിത്രം കാണിച്ചു. ഫോട്ടോയിലുള്ള കുട്ടിയുമായി ഒരാള്‍ മുകളിലെ റൂമിലേയ്ക്ക് പോയിട്ടുണ്ടെന്ന് ഷോപ്പുടമ പറഞ്ഞതോടെ പോലീസ് റൂമിലെത്തി. മുറി തുറന്നപ്പോള്‍ കുട്ടിക്കൊപ്പം പ്രതിയുമുണ്ടായിരുന്നു. പോലീസിനൊപ്പമുണ്ടായിരുന്ന നാട്ടുകാര്‍ പ്രതിയെ കൈകാര്യം ചെയ്തുവെങ്കിലും പോലീസ് രക്ഷപ്പെടുത്തി വാഹനത്തില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. വിനോദ് സോറന്‍ ആണ് അറസ്റ്റിലായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The incident took place on February 11, 2014, when the child's father had come home to have lunch while he was playing outside his house.

Keywords: National, Physical assault 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?