മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ഗുരുതരാവസ്ഥയിലായിരുന്ന പ്രതിശ്രുത വധു മരിച്ചു
കാസര്‍കോട് (www.evisionnews.co): ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ഗുരുതരാവസ്ഥയില്‍ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രതിശ്രുത വധു മരണത്തിന് കീഴടങ്ങി. വിദ്യാനഗര്‍ ബാരിക്കാട് ഉജംങ്കോട് ഹൗസിലെ എം.വി സുരേഷ്- അനിത ദമ്പതികളുടെ മകള്‍ സജില (19) ആണ് മരിച്ചത്.
വിദ്യാനഗര്‍ സ്വകാര്യ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് സജില. ഈമാസം 16ന് വൈകിട്ട് സജില വീട്ടിലെ കുളിമുറിയില്‍ കയറി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇക്കഴിഞ്ഞ മേയ് 17ന് സജിലയും ഗള്‍ഫുകരനായ യുവാവും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. സനില, സംഗീത സഹോദരങ്ങളാണ്.
Powered by Info News For You

Comments
Post a Comment