കുടുംബ വഴക്ക്: ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജന് ദാരുണാന്ത്യം

അടിമാലി : (www.kvartha.com 24.07.2018) കുടുംബ വഴക്കിനെ തുടര്‍ന്ന് ജേഷ്ഠന്റെ കുത്തേറ്റ് അനുജന് ദാരുണാന്ത്യം. കല്ലാര്‍കുട്ടി മുതിരപ്പുഴ മാവിന്‍ ചുവടിനു സമീപം നെല്ലിത്താനത്ത് രാജേഷ് (അനിക്കുട്ടന്‍- 38) ആണു മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. പതിവായി ഇവരുടെ വീട്ടില്‍ വിവിധ കാരണങ്ങളുടെ പേരില്‍ വഴക്ക് നടക്കാറുള്ളതായി നാട്ടുകാര്‍ പറഞ്ഞു.

കഴിഞ്ഞദിവസം രാത്രി മദ്യപിച്ചെത്തിയ ഇരുവരും തമ്മില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് അനുജനെ കുത്തി വീഴ്ത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ഉടന്‍ പ്രതി ഓടി രക്ഷപ്പെട്ടുവെങ്കിലും സംഭവ സ്ഥലത്തെത്തിയ വെള്ളത്തൂവല്‍ എസ്.ഐ: എസ്. ശിവലാലിന്റെ നേതൃത്വത്തില്‍ പോലീസ്, പ്രതിയായ ഇയാളുടെ സഹോദരന്‍ ജയേഷിനെ വീട്ടില്‍ നിന്നു പിടികൂടുകയായിരുന്നു.

Younger brother murdered, elder brother arrested, Arrested, Murder, Crime, Criminal Case, News, Local-News, Police, Court, Remanded, Kerala

പോലീസിന്റെ മൂക്ക് കടിച്ചു മുറിച്ചതടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ജയേഷ് എന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ചോദ്യം ചെയ്തതിനുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാര്‍ഡ് ചെയ്തു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. രാജേഷിന്റെ ഭാര്യ അനു. മക്കള്‍ കീര്‍ത്തന, മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Younger brother murdered, elder brother arrested, Arrested, Murder, Crime, Criminal Case, News, Local-News, Police, Court, Remanded, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?