നിരോധനാജ്ഞയില്‍ വലഞ്ഞ് ചിറക്കടവ് നിവാസികള്‍, ഒരുമാസമായി എല്ലാം നിശ്ചലം

ചിറക്കടവ്: (www.kvartha.com 04.07.2018) നിരോധനാജ്ഞ പ്രഖ്യാപിച്ച് ഒരു മാസമാകുന്ന ചിറക്കടവ് ഇപ്പോള്‍ നിശ്ചലാവസ്ഥയിലാണ്. ആശങ്കകള്‍ക്കും ദുരിതങ്ങള്‍ക്കും നടുവിലാണ് ചിറക്കടവ് പഞ്ചായത്ത് നിവാസികളുടെ ജീവിതം. ബി ജെ പി -സി പി എം സംഘട്ടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ ചിറക്കടവ് പഞ്ചായത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ട് ഒരു മാസമാകുന്നു. ജില്ലയുടെ ചരിത്രത്തില്‍ ഇത്രയും ദീര്‍ഘിച്ച പോലീസ് നടപടി മുമ്പുണ്ടായിട്ടില്ല.

രാത്രി എട്ടുമണിക്കുശേഷം കവലകളില്‍ ആളനക്കവും കടകമ്പോളവുമില്ലാതെ നാട് നിശ്ചലമായതോടെ ജീവിക്കാന്‍ പെടാപ്പാടു പെടുകയാണ് സമാധാന കാംക്ഷികളായ ഇരുപതിനായിരത്തോളം ജനങ്ങള്‍. രാത്രി എട്ടുമണിക്കു മുമ്പു കടകള്‍ അടച്ച് മുന്നിലെ വൈദ്യുതി അണയ്ക്കണം. ജനം പിരിഞ്ഞുപോകണം. കവലകള്‍ തോറും വാഹനപരിശോധന, കടകളിലും ക്ലബുകളിലും പോയി വരുന്നതില്‍ നിയന്ത്രണം എന്നിങ്ങനെയുള്ള ദുരിതത്തില്‍ വലയുകയാണ് സാധാരണക്കാര്‍.

Inhabitants of the Chirakkadavu in ban, Police, Politics, BJP, CPM, Auto & Vehicles, Attack, Passengers, Clash, Report, Kerala

മാര്‍ക്കറ്റുകളില്‍ കച്ചവടം, ചുമട്ടുതൊഴില്‍ എന്നിവയില്‍ വീടുപോറ്റുന്നവരാണ് നിരോധനാജ്ഞയുടെ ദുരിതം പേറുന്നത്. കച്ചവടവും ജോലിയും നഷ്ടമായതിനൊപ്പം ജനസാന്നിധ്യവുമില്ലാതായി. ഓട്ടോ റിക്ഷകള്‍ക്കും ടാക്‌സികള്‍ക്കും ഓട്ടമില്ല. പഞ്ചായത്ത് പരിധിയിലൂടെ കടന്നുപോകുന്ന എല്ലാ വാഹനങ്ങളും എല്ലാ കവലകളിലും പോലീസ് പരിശോധനയ്ക്കു വിധേയമാകണം. യാത്രക്കാരുടെ പേരും ഫോണ്‍നമ്പറും വാഹനനമ്പറും കുറിച്ചെടുക്കും. വാഹനം ഡിക്കി ഉള്‍പ്പെടെ പരിശോധിക്കും. അവശ്യയാത്രക്കാര്‍ക്ക് ഭാരിച്ച സമയനഷ്ടമാണ് ഇതുവഴിയുണ്ടാകുന്നത്.

രാത്രി പഞ്ചായത്ത് പരിധിയിലൂടെ പതിവായി ജോലിക്കും ജോലി കഴിഞ്ഞും മടങ്ങുന്നവര്‍ക്കുമാണു പരിശോധന ഏറ്റവും ദുരിതം സൃഷ്ടിക്കുന്നത്. പോലീസ് അന്വേഷണത്തിലെയും ക്രമസമാധാന പാലനത്തിലെ വീഴ്ചയും മൂലം രാഷ്ട്രീയ അക്രമങ്ങളുണ്ടാകുന്നതിന്റെ പേരില്‍ സമാധാനകാംക്ഷികളായ സാധാരണ ജനങ്ങള്‍ക്കുണ്ടാകുന്ന ദുരിതം ചെറുതല്ല.

 ഇപ്പോഴത്തെ നിലയില്‍ ഞായറാഴ്ച വരെ നിരോധനാജ്ഞ തുടരും. ഇപ്പോഴും സംഘര്‍ഷത്തിന് അയവു വന്നിട്ടില്ലെന്നാണ് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഈ നിലയില്‍ നിരോധനാജ്ഞ ഇനിയും നീട്ടുമെന്നാണ് സൂചന. ഇതിനിടെ നിരോധനാജ്ഞ തുടരുന്ന അവസരത്തിലും സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് ഡിവൈ.എസ്.പിയെ സ്ഥലം മാറ്റുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Inhabitants of the Chirakkadavu in ban, Police, Politics, BJP, CPM, Auto & Vehicles, Attack, Passengers, Clash, Report, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?