മുസ്ലം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ശിഹാബ് തങ്ങള്‍ അനുസ്മരണം ബുധനാഴ്ച കാസര്‍കോട്ട്

കാസര്‍കോട്: (www.kasargodvartha.com 31.07.2018) മുസ്ലം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ പരിപാടി ബുധനാഴ്ച കാസര്‍കോട്ട് വെച്ച് നടക്കും. ശിഹാബ് തങ്ങളുടെ ഒമ്പതാം ചരമ വാര്‍ഷിക ദിനമായ ബുധനാഴ്ച രണ്ടു മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ശശി തരൂര്‍ എം.പി. മുഖ്യാതിഥിയായി പങ്കെടുക്കും. എം.പി. അബ്ദുസമദ് സമദാനി അനുസ്മരണ പ്രഭാഷണം നടത്തും. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഇ ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി. അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ. മജീദ്, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, ഡോ. എം.കെ.മുനീര്‍, പാണക്കാട് സയ്യിദ് ബഷീറലി തങ്ങള്‍ എന്നിവര്‍ പ്രസംഗിക്കും.

മുസ്ലിം ലീഗ് പഞ്ചായത്ത് കൗണ്‍സില്‍ അംഗങ്ങള്‍, വാര്‍ഡ് ഭാരവാഹികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, പോഷക  സംഘടനകളുടെ മുഴുവന്‍ ഘടകത്തിലേയും കമ്മിറ്റി അംഗങ്ങള്‍ സംബന്ധിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Muslim-league, Top-Headlines, Shihab thangal, Remembrance, Panakkad Mohammadali Shihab Thangal Remembrance on Wednesday
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?