വൈദ്യശാലയില്‍ നിയമിച്ച തടവലുകാരിക്ക് വൈദ്യരുടെ ഭാര്യയുടെയും സഹോദരങ്ങളുടെയും മര്‍ദനം; സ്ത്രീ ശാലയില്‍ നിന്നും ഇറങ്ങിയോടി, പ്രശ്‌നം പോലീസിലെത്തി, പറഞ്ഞു തീര്‍ത്തു

നീലേശ്വരം: (www.kasargodvartha.com 03.07.2018) വൈദ്യശാലയില്‍ നിയമിച്ച തടവലുകാരിക്ക് വൈദ്യരുടെ ഭാര്യയുടെയും സഹോദരങ്ങളുടെയും മര്‍ദനം. സഹിക്കവയ്യാതായതോടെ ശാലയില്‍ നിന്നും സ്ത്രീ ഓടുകയും പ്രശ്‌നം പോലീസിലെത്തുകയും ചെയ്തു. തുടര്‍ന്ന് സ്‌റ്റേഷനില്‍ വെച്ച് പ്രശ്‌നം പറഞ്ഞുതീര്‍ത്തു. നീലേശ്വരം കോണ്‍വെന്റ് ജംഗ്ഷനിലെ ഒരു വൈദ്യശാലയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

വൈദ്യശാലയില്‍ കര്‍ക്കിടക മാസത്തില്‍ തടവലും ഉഴിച്ചിലും നടത്താറുണ്ട്. കച്ചവടക്കണ്ണ് ലക്ഷ്യമിട്ട് വൈദ്യര്‍ ഇത്തവണ തടവലിനായി ഒരു ഗള്‍ഫുകാരന്റെ ഭാര്യയെയാണ് നിയോഗിച്ചത്. എന്നാല്‍ തടവലുകാരിയെ നിയമിച്ചത് അത്ര പന്തിയല്ലെന്ന് കണ്ടാണ് ഉച്ചയോടെ വൈദ്യരുടെ ഭാര്യയും സഹോദരങ്ങളും വന്ന് വൈദ്യശാലക്ക് അകത്തു കയറി യുവതിയെ കൈകാര്യം ചെയ്തത്. വൈദ്യരുടെ ഭാര്യയുടെയും ബന്ധുക്കളുടെയും അടിയേറ്റ് രക്തം ഒഴുകിയ തടവലുകാരി വൈദ്യശാലയില്‍ നിന്നും ഇറങ്ങിയോടി രക്ഷപ്പെട്ടു. ഇവരെ പിന്തുടര്‍ന്ന വൈദ്യരുടെ ഭാര്യയെയും ബന്ധുക്കളെയും ഓട്ടോറിക്ഷ സ്റ്റാന്റിലെ ഡ്രൈവര്‍മാരാണ് തടഞ്ഞു നിര്‍ത്തിയത്. പിന്നീട് നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നീലേശ്വരം പോലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Neeleswaram, Police, Assault, Attack, Top-Headlines, Woman assaulted by Vaidyar's wife and brothers
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?