വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലു വയസുകാരന്‍ തോട്ടില്‍ ഒഴുക്കില്‍പെട്ട് മരിച്ചു
ചന്തേര (www.evisionnews.co): വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരന്‍ ഓവുചാലില്‍ ഒഴുക്കില്‍പെട്ട് മരിച്ചു. ചെറുവത്തൂര്‍ തുരുത്തി വറ്റിലമാട്ടെ ബാബു- ദിവ്യ ദമ്പതികളുടെ മകന്‍ ബാബുവാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ കാണാത്തതിനെതുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടയിലാണ് വീടിന് സമീപത്തുകൂടി ഒഴുകുന്ന തോട്ടില്‍ അല്‍പ്പംദൂരെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
Powered by Info News For You

Comments
Post a Comment