വീട്ടമ്മയെ വായില്‍ തുണിതിരുകിയ ശേഷം കെട്ടിയിട്ട് കവര്‍ന്നത് രണ്ടുപവന്‍ സ്വര്‍ണം: പോലീസ് അന്വേഷണം ഊര്‍ജിതം

ചെര്‍ക്കള (www.evisionnews.co): വീട്ടമ്മയെ വായില്‍ തുണിതിരുകിയ ശേഷം കെട്ടിയിട്ട് സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. ചെര്‍ക്കള എതിര്‍ത്തോട് കുണ്ടോളംമൂല ബദര്‍നഗറിലെ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ സുഹറ (40)യാണ് കവര്‍ച്ചക്കിരയായത്. ഇന്നലെ വൈകിട്ടാണ് സംഭവം. അഞ്ചുമണിയോടെ സുഹറ വീടു പൂട്ടി 150 മീറ്റര്‍ അകലെയുള്ള ഭര്‍തൃസഹോദരി ആയിഷയുടെ വീട്ടിലേക്ക് പോയതായിരുന്നു. 6.15 മണിയോടെ വീട്ടില്‍ തിരിച്ചെത്തി വാതില്‍തുറന്ന് അകത്തുകയറാനൊരുങ്ങിയ സുഹറയെ ഹെല്‍മെറ്റ് ധരിച്ചെത്തിയ ആള്‍ അക്രമിക്കുകയും വായില്‍ തുണി തിരുകി ബോധം കെടുത്തുകയുമായിരുന്നു. തുടര്‍ന്ന് വീട്ടമ്മയുടെ കൈകാലുകള്‍ കെട്ടിയിടുകയും ചെയ്തു.
 
രാത്രി ഏഴു മണിയോടെ മകള്‍ സറീനയും ഭര്‍ത്താവ് ഹനീഫയും വീട്ടിലെത്തിയപ്പോഴാണ് സുഹറയെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ സുഹറയെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ എത്തിച്ചു. ബോധം വീണ്ടെടുത്ത വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയ വിദ്യാനഗര്‍ പോലീസ് കേസെടുക്കുകയായിരുന്നു. വിവരമറിഞ്ഞ് ജില്ലാപൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ് ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. എസ്.ഐ അനൂപ്കുമാറിന്റെ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വേഷണം നടത്തുന്നത്. സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കമുള്ളവ പോലീസ് പരിശോധിക്കും. രണ്ടു പവന്റെ സ്വര്‍ണക്കമ്മലാണ് സുഹറയില്‍ നിന്നും മോഷ്ടാവ് തട്ടിയെടുത്തത്.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?