ഫീസ് അടച്ചില്ലെന്ന് പറഞ്ഞ് കുട്ടികളെ മണിക്കൂറുകളോളം പൂട്ടിയിട്ട് അധികൃതരുടെ ക്രൂരത

ന്യൂഡല്‍ഹി: (www.kvartha.com 11.07.2018) ഫീസ് അടച്ചില്ലെന്ന് പറഞ്ഞ് കുട്ടികളെ മണിക്കൂറുകളോളം പൂട്ടിയിട്ട് അധികൃതരുടെ ക്രൂരത. ഡെല്‍ഹിലെ ഹൗസ് ഖാസിയിലുള്ള കിന്റര്‍ഗാര്‍ട്ടന്‍ സ്‌കൂളില്‍ കഴിഞ്ഞദിവസമാണ് സംഭവം.

16 കുട്ടികളെയാണ് ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ തുടര്‍ച്ചയായി അഞ്ചു മണിക്കൂറോളം അധികൃതര്‍ പൂട്ടിയിട്ടത്. രാവിലെ 7.30 മണിമുതല്‍ ഉച്ചയ്ക്ക് 12.30 മണിവരെയാണ് കുട്ടികളെ അടച്ചുപൂട്ടിയത്.എല്ലാവരും പെണ്‍കുട്ടികളാണ്. കടുത്ത ചൂടില്‍ ദാഹിച്ചും വിശന്നും വലഞ്ഞ കുട്ടികളെ സ്‌കൂള്‍ ബേസ്‌മെന്റില്‍ പൂട്ടിയിടുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ എത്തിയതിനു ശേഷമാണു കുട്ടികളെ പുറത്തിറക്കിയത്.

16 Delhi Kindergarten Girls Allegedly Kept In Basement For Not Paying Fee, New Delhi, News, Education, school, Students, Police, Case, Complaint, Parents, National

സംഭവത്തില്‍ രക്ഷിതാക്കളുടെ പരാതിയില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പോലീസ് കേസെടുത്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പോലീസ് കേസെടുത്തത്. ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ പിഞ്ചുകുട്ടികളെ ഈ രീതിയില്‍ ശിക്ഷിക്കുന്നതു ശരിയല്ലെന്നു രക്ഷിതാക്കള്‍ പറഞ്ഞു. അതേസമയം ഫീസ് അടച്ച കുട്ടികളും പൂട്ടിയിട്ടവരില്‍ ഉള്‍പ്പെടുന്നുണ്ടെന്നു ചിലര്‍ പറഞ്ഞു. ഇവരുടെ രസീത് കാണിച്ചിട്ടും മാപ്പു പറയാന്‍ പ്രിന്‍സിപ്പല്‍ തയാറായില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 16 Delhi Kindergarten Girls Allegedly Kept In Basement For Not Paying Fee, New Delhi, News, Education, school, Students, Police, Case, Complaint, Parents, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?