ഇനി വീഡിയോകള്‍ സെയ്ഫ് ആയി കാണാം; ആരും അറിയില്ല; ഇന്‍കൊഗ്‌നിറ്റോ പ്രൈവറ്റ് ബ്രൗസിങ് മോഡ് യൂട്യൂബിലും
കാലിഫോര്‍ണിയ:(www.kvartha.com 12/07/2018) ഇനി യൂട്യൂബിലൂടെ കാണുന്ന വീഡിയോകള്‍ ആര്‍ക്കും പിന്നീട് മനസിലാക്കാന്‍ സാധിക്കില്ല. ഇന്‍കൊഗ്‌നിറ്റോ പ്രൈവറ്റ് ബ്രൗസിങ് മോഡ് യൂട്യൂബ് അവതരിപ്പിച്ചു. യൂട്യൂബിലൂടെ നമ്മള്‍ ബ്രൗസ് ചെയ്യുന്ന കാര്യങ്ങളൊന്നും ശേഖരിച്ചുവെക്കില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. സാധാരണ മോഡില്‍ നമ്മള്‍ കാണുന്ന വീഡിയോകളൊക്കെ സെര്‍ച്ച് ഹിസ്റ്ററിയില്‍ ഉണ്ടാവാറുണ്ട്. ഗൂഗിള്‍ ക്രോമിലും മറ്റ് ബ്രൗസര്‍ ആപ്പുകളിലും ഈ സൗകര്യം നേരത്തെ ലഭ്യമാണ്.
നിലവില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഈ സൗകര്യം ലഭിക്കും. ഐഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള ഐഒഎസ് പതിപ്പ് എന്ന് വരും എന്നതിനെ കുറിച്ച് കമ്പനി ഇതുവരെ അറിയിച്ചിട്ടില്ല. ക്രോമില്‍ ഉപയോഗിക്കുന്ന ഇന്‍കോഗ്‌നിറ്റോ മോഡിനോട് സമാനമാണ് ആന്‍ഡ്രോയിഡ് യുട്യൂബ് ആപ്പില്‍ ലഭിച്ചിരിക്കുന്ന പുതിയ അപ്‌ഡേറ്റും. 13.25.56 വെര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്താലാണ് ഈ സൗകര്യം ലഭിക്കുക.
ആപ്ലിക്കേഷനില്‍ മുകളില്‍ വലത് ഭാഗത്തായി കാണുന്ന പ്രൊഫൈല്‍ ചിത്രം ടാപ്പ് ചെയ്ത് അക്കൗണ്ട് സെറ്റിംഗ്‌സ് തിരഞ്ഞെടുക്കുമ്പോള്‍ അവിടെ ഇന്‍കൊഗ്‌നിറ്റോ മോഡ് ആക്റ്റിവേറ്റ് ചെയ്യാനുള്ള ഓപ്ഷനുണ്ടാകും. മുമ്പ് സൈന്‍ഔട്ട് ബട്ടന്‍ ഉണ്ടായിരുന്ന സ്ഥലത്താണ് ഇപ്പോള്‍ ഓണ്‍ ഇന്‍കോഗ്‌നിറ്റോ എന്ന ഓപ്ഷന്‍ നല്‍കിയിരിക്കുന്നത്.
ആക്ടിവേറ്റ് ചെയ്ത ശേഷം ഈ മോഡില്‍ നിന്നും പുറത്തുകടക്കുമ്പോള്‍ നിങ്ങളുടെ സെര്‍ച്ച് വിവരങ്ങളെല്ലാം നീക്കം ചെയ്യപ്പെടുമെന്ന മുന്നറിയിപ്പും ലഭിക്കു. ഈ മോഡിലായാല്‍ നിങ്ങള്‍ക്ക് സബ്‌സ്‌ക്രൈബേഴ്‌സിനെ കാണാനും സാധിക്കില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, World, YouTube, Technology, Video,Google Adds Incognito Mode to YouTube Android App

Powered by Info News For You

Comments
Post a Comment