ലഹരിക്കടിമപ്പെടുന്ന കുട്ടികള്‍ - ഒരനുഭവക്കുറിപ്പ്
കൂക്കാനം റഹ് മാന്‍
(www.kvartha.com 25.07.2018) ഹൃദയത്തില്‍ ഒരുപാട് സ്വപ്നങ്ങളുമായി ജീവിച്ചു വരികയായിരുന്നു നബീസ ഉമ്മ. അവര്‍ക്ക് ആകെ ഉള്ളത് രണ്ട് ആണ്‍മക്കളാണ്. പത്ത് സെന്റ് ഭൂമിയില്‍ ഒരു ചെറിയ വീട് വെച്ച് കഴിയുകയാണ് അവര്‍. അദ്ധ്വാനി അല്ലാത്ത ഭര്‍ത്താവില്‍ നിന്ന് യാതൊരു വിധ സഹായവും അവര്‍ക്ക് കിട്ടുമായിരുന്നില്ല. അങ്ങേര്‍ക്ക് എന്തെങ്കിലും ചെറിയ തൊഴില്‍ ലഭ്യമായാല്‍ തന്നെ അതൊക്കെ ലഹരിക്ക് വേണ്ടി മാത്രം ചെലവാക്കി കളയും.
നബീസ രാപകലില്ലാതെ മക്കളെ ഒരു കരക്കെത്തിക്കാന്‍ കഠിനാധ്വാനം ചെയ്യുകയാണ്. പകല്‍ സമയത്ത് തയ്യല്‍ പണി എടുത്തും രാത്രിയുടെ അന്ത്യ യാമങ്ങളില്‍ പോലും പലഹാരങ്ങള്‍ ഉണ്ടാക്കി വില്‍പ്പനക്ക് തയ്യാറാക്കി വെച്ചും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണ്. അവരെ കണ്ടാല്‍ തന്നെ രൂപത്തിലും ഭാവത്തിലും കഠിനമായി പരിശ്രമിച്ചു കൊണ്ടിരിക്കുന്ന സ്ത്രീയാണെന്ന് തിരിച്ചറിയും.
രണ്ട് ആണ്‍മക്കളും ഒരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പ്ലസ് വണ്ണിന് പഠിക്കുകയാണ്. ചേട്ടനും, അനിയനും ഒരേ ക്ലാസ്സില്‍ ആവാന്‍ കാരണം ചേട്ടന്‍ ഒരു വര്‍ഷം പരാജയപ്പെട്ടതുകൊണ്ടാണ്. രണ്ട് കുട്ടികളെയും ഞാന്‍ കണ്ടു. മൂത്തവന്റെ മുഖത്ത് അല്പം ക്ഷീണഭാവമുണ്ട്. രണ്ടാമന്‍ ചുറുചുറുക്ക് ഉള്ളവനാണ്. നബീസ ഉമ്മ വേദനയോടെ സൂചിപ്പിച്ച കാര്യം അമ്മമാരെല്ലാം അറിയേണ്ടതാണ്. രണ്ട് ആണ്‍മക്കളും ലഹരി ഉപയോഗിക്കുന്നവരാണ്. ഉപദേശം കൊണ്ടും, ഭയപ്പെടുത്തിയതു കൊണ്ടും മാറ്റം കാണുന്നില്ല. ഇവരുടെ ബാപ്പയും മദ്യത്തിനടിമയാണ്. അദ്ദേഹത്തിന് മക്കളോട് പ്രതികരിക്കാനാവുന്നില്ല. ഈ അവസ്ഥയില്‍ എന്തു ചെയ്യണമെന്നാണ് നബീസയുടെ വേവലാതി.
ആ കുടുംബത്തിന്റെ സ്ഥിതി വെച്ചു നോക്കുമ്പോള്‍ കുട്ടികള്‍ വഴി തെറ്റാന്‍ എളുപ്പമാണ്. കഴിഞ്ഞ ആറു മാസമായി ബാപ്പ ഗള്‍ഫിലേക്കെന്നും പറഞ്ഞ് പോയതാണ്. ബാപ്പ അങ്ങനെ ആയാല്‍ ഞങ്ങള്‍ക്കും ആയിക്കൂടെ. ഇതാണ് മക്കളുടെ ചോദ്യം. കുട്ടികളുടെ തെറ്റായ പോക്കിനെക്കുറിച്ച് ഉമ്മ അറിഞ്ഞത് അയല്‍വക്കക്കാര്‍ സൂചിപ്പിച്ചപ്പോഴാണ്. മക്കളുടെ തെറ്റ് കണ്ട് ശരിപ്പെടുത്താന്‍ ബന്ധുക്കള്‍ ആരുമില്ലാതാനും. മക്കളെ പഠിപ്പിച്ച് ഒരു നല്ല വഴിയില്‍ എത്തിക്കണമെന്ന് അതിയായ മോഹമുണ്ട് ബലഹീനയായ ഈ ഉമ്മക്ക്.
ലഹരിക്കടിമയായ ഇവരുടെ മൂത്ത മകനോട് സ്വകാര്യമായി ഞാന്‍ സംസാരിച്ചു. സ്‌നേഹപൂര്‍വ്വം ഇടപ്പെട്ടപ്പോള്‍ അവന്‍ ഉള്ളുതുറന്നു. പലപ്പോഴും കാമാരക്കാരായ ആണ്‍കുട്ടികളെ ഇത്തരം ദുഷിച്ച പ്രവണതകളിലേക്ക് നയിക്കുന്നത് സമപ്രായക്കാരായ സുഹൃത്തുക്കളാണ്. ഇവനെയും ആദ്യം പുകവലിയിലേക്ക് ആകര്‍ഷിച്ചത് ഒരു കൂട്ടുകാരനാണ്. പുകവലി ശീലിച്ചപ്പോള്‍ അത് മാറ്റാന്‍ കഴിയാത്ത അവസ്ഥയായി. വീട്ടിലറിയാതെ സിഗരറ്റ് വലിക്കാന്‍ ഇവന്‍ തെരെഞ്ഞെടുത്ത സമയം രാത്രി കാലങ്ങളില്‍ മദ്രസ്സയിലേക്കും പള്ളിയിലേക്കും പോകുന്ന ആരുമില്ലാത്ത ഇടവഴികളില്‍ വെച്ചാണ്. ഇതിന്റെ മണം ഇല്ലാതിരിക്കുവാനുള്ള വിദ്യയും സുഹൃത്ത് പഠിപ്പിച്ചിട്ടുണ്ട്. ക്രമേണ 'തംബാക്ക്' എന്ന ലഹരി വസ്തുവിന്റെ ഉപയോഗത്തിലേക്ക് അവനെ എത്തിച്ചു.
അവന്‍ പറയുന്നത് ദിവസം 10 രൂപ ഉണ്ടായാല്‍ എനിക്ക് ആവശ്യമായ തംബാക്ക് കടയില്‍ നിന്ന് കിട്ടും. സ്‌ക്കൂളിനടുത്താണ് പ്രസ്തുത സ്റ്റേഷനറി കട. ലഹരി ഉപയോഗിക്കുന്നവരെ കച്ചവടക്കാരന് പ്രത്യേകം തിരിച്ചറിയാം. വിരലു കൊണ്ട് പ്രത്യേക ആക്ഷന്‍ കാണിച്ചാല്‍ 10 രൂപക്ക് ഒരു പാക്കറ്റ് അവിടെ നിന്ന് കിട്ടും. അതില്‍ നിന്ന് ഒരു നുള്ള് എടുത്ത് ചുണ്ടിന്റെയും പല്ലിന്റെയും ഇടയില്‍ വെക്കും. കുറച്ച് സമയം കഴിഞ്ഞാല്‍ തലയ്ക്ക് എന്തോ ഒരു പരുപരുപ്പ് തോന്നും. മനസ്സിന് സന്തോഷം ഉണ്ടാകും. ആരെയും ഭയമുണ്ടാകില്ല. തംബാക്ക് കിട്ടിയില്ലെങ്കില്‍ അന്ന് മനസ്സിനെന്തോ വെപ്രാളം തോന്നും. ഒന്നിനും ഒരു മൂഡ് ഉണ്ടാവില്ല.
ഇതിനുള്ള പണം എവിടെ നിന്ന് ലഭ്യമാകുന്നു എന്നും അവന്‍ പറഞ്ഞു. ദിവസേന സ്‌കൂളിലേക്ക് ചെല്ലാന്‍ ബസ്സിനും, ഭക്ഷണത്തിനുമായി ഉമ്മ തരുന്ന പൈസയില്‍ നിന്ന് ഭക്ഷണം കഴിക്കാതെ മാറ്റി വെക്കും. അതുപയോഗിച്ചാണ് ലഹരി വസ്തു വാങ്ങുന്നത് എന്നാണ് കൂസലന്യേ അവന്‍ സൂചിപ്പിച്ചത്. നല്ല ആരോഗ്യവാനായിരുന്നു പോലും ഇവന്‍. കഴിഞ്ഞ ഒരു വര്‍ഷമായി തംബാക്ക് ഒഴിവാക്കി വളരെ രഹസ്യമായി കിട്ടുന്ന കഞ്ചാവിലേക്ക് നീങ്ങി. ഇതിന്റെ ആവശ്യത്തിലേക്ക് ഉമ്മ കഷ്ടപ്പെട്ടുണ്ടാക്കിയ പണം മോഷ്ടിക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഞാന്‍ ഈ കോലത്തിലായി.
തെറ്റാണെന്നറിഞ്ഞു കൊണ്ടു തന്നെയാണ് ഞാനിന്ന് ഉപയോഗിക്കുന്നത്.. നിര്‍ത്താനാവുന്നില്ല. ഞാനെന്തു ചെയ്യും. നിര്‍ത്തിയാല്‍ ഭ്രാന്തനെ പോലെ പലതും പിറുപിറുക്കും. ചിലപ്പോള്‍ നിര്‍ത്താതെ ചിരിക്കും. ഈ കോപ്രായങ്ങള്‍ എല്ലാം കാട്ടുന്നത് വീടിനു പുറത്തു വച്ചാണ്. പാവം ഉമ്മ ഈ വിവരം അറിഞ്ഞിട്ട് ഒരാഴ്ചയേ ആയുള്ളൂ.
അവന്റെ മനസ്സ് തുറന്ന സംസാരം കേട്ട് അവനോട് സ്‌നേഹത്തോടെ പ്രതിവചിച്ചു. 'കുഞ്ഞേ ഇതൊക്കെ ഉപയോഗിച്ചാലുള്ള പ്രയാസത്തെക്കുറിച്ച് ശരിക്കും മനസ്സിലായില്ലേ?. ഉമ്മയുടെ വേദന കണ്ടറിഞ്ഞില്ലേ?. ഇതിനെന്താണ് പ്രതിവിധി എന്ന് ഞാന്‍ പറയണോ?.'
'വേണ്ട സര്‍, എന്റെ ഉമ്മയുടെ കണ്ണുനീര്‍ കാണാന്‍ എനിക്ക് വയ്യ. ഞാന്‍ ലഹരിയില്‍ ആണെങ്കിലും ഉമ്മ അനുഭവിക്കുന്ന സങ്കടക്കടല്‍ ഞാന്‍ കണ്ടു. എന്റെ അനിയനും എന്നെപ്പോലെ ആവുമോ എന്നു ഞാന്‍ ഭയപ്പെടുന്നു. അതിനാല്‍ ഞാന്‍ സാറിന്റെയും, ഉമ്മയുടെയും മുമ്പില്‍ വെച്ച് ശപഥം ചെയ്യാം. ഞാനീ നിമിഷം മുതല്‍ ഇതേവരെ ഉപയോഗിച്ച ലഹരി വസ്തുക്കളില്‍ നിന്നെല്ലാം മോചനം നേടും. ഈ നിമിഷം മുതല്‍ ഞാന്‍ അതില്‍ നിന്നൊക്കെ സ്വതന്ത്രനാകും. അവന്‍ ഉമ്മയുടെ കാല്‍ക്കല്‍ വീണ് മാപ്പ് അപേക്ഷിച്ചു.
ഇത്രയുമായപ്പോഴേക്കും അവന്റെ അനിയനും കയറി വന്നു. കഴിഞ്ഞ കാര്യങ്ങളൊക്കെ അവനോട് പങ്കിട്ടു. കാര്യങ്ങള്‍ ഗ്രഹിച്ച മാത്രയില്‍ തന്നെ അവന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ പ്രവഹിക്കാന്‍ തുടങ്ങി. ആ സമയത്തും അല്പം തംബാക്ക് ലഹരിയിലായിരുന്നു അവന്‍. അക്കാര്യം തുറന്നു പറഞ്ഞ് അവനും ഉമ്മയോട് മാപ്പിരന്നു. ഇനി കെണിയില്‍പ്പെടില്ലാ എന്ന് അവനും ഉറപ്പിച്ചു പറഞ്ഞു.
നോക്കണേ.. കൊച്ചു കുഞ്ഞുങ്ങളെ വഴിതെറ്റിക്കാന്‍ കഴുകന്‍ കണ്ണുകളുമായി നില്‍ക്കുന്ന കച്ചവടക്കാര്‍ സ്വഭവനങ്ങളിലെ അനുകൂല പരിസ്ഥിതി ഇതിലൊക്കെയാണ് സമൂഹം ഇടപെടേണ്ടത്. ആ വീട്ടില്‍ നിന്ന് സന്തുഷ്ടിയോടെയാണ് ഞാന്‍ യാത്ര പറഞ്ഞത്. അടുത്ത ആഴ്ച കാണാം എന്ന വാഗാദാനവുമായി...
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Article, Kookanam-Rahman, Drugs, Students, Mother, Teenagers and immoral activities

Powered by Info News For You

Comments
Post a Comment