മത്സ്യത്തൊഴിലാളികള്‍ക്ക് ഏജന്റുമാരുടെ ചതി ഇരുട്ടടിയായി; പലരും കടക്കെണിയില്‍, പണം തന്നില്ലെങ്കില്‍ പെണ്‍മക്കളെ എത്തിച്ചുകൊടുക്കണമെന്ന് ഏജന്റുമാരുടെ ഭീഷണി
കാസര്‍കോട്: (www.kasargodvartha.com 28.07.2018) മത്സ്യത്തൊഴിലാളികള്‍ക്ക് ഏജന്റുമാരുടെ ചതി ഇരുട്ടടിയായി. ഇതോടെ മത്സ്യവില്‍പനക്കാരായ പലരും ലക്ഷങ്ങളുടെ കടക്കെണിയിലായി. താലിമാല പോലും വില്‍ക്കേണ്ടി വന്ന ദുരവസ്ഥ മത്സ്യത്തൊഴിലാളികള്‍ വിവരിക്കുകയും മാര്‍ക്കറ്റില്‍ മത്സ്യമിറക്കുന്നത് മത്സ്യത്തൊഴിലാളികള്‍ കൂട്ടമായി തടയുകയുമായിരുന്നു.
നേരത്തെ ഓള്‍ കേരള മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കൃത്യമായ തൂക്കത്തിന് മാത്രമേ പണം നല്‍കേണ്ടതുള്ളൂവെന്ന തീരുമാനം എടുത്തിരുന്നതായി മത്സ്യവില്‍പനക്കാര്‍ പറയുന്നു. എന്നാല്‍ കാസര്‍കോട്ടെ ഏജന്റുമാര്‍ 30 കിലോയുടെ മീന്‍ നല്‍കുമ്പോള്‍ തൂക്കത്തില്‍ കൃത്രിമം നടത്തി 22 കിലോയും അതിനു താഴെയുമാണ് തൂക്കമുണ്ടാകുന്നതെന്ന് വൈകിയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ബോധ്യപ്പെട്ടത്.
എല്ലാ ദിവസവും മത്സ്യം വിറ്റ് നഷ്ടക്കച്ചവടമായതോടെ മൊത്ത വിതരണക്കാര്‍ക്ക് നല്‍കേണ്ട കടം കൂടിവരികയായിരുന്നു. ഇതുകാരണം പലരും താലിമാലയും മറ്റും പണയപ്പെടുത്തുകയും വില്‍ക്കുകയും ചെയ്തു. കൂട്ടമായ ആലോചനയ്ക്ക് ശേഷമാണ് തൂക്കത്തില്‍ കൃത്രിമം നടക്കുന്ന വിവരം പലരും അറിഞ്ഞത്. ലേലം വിളിച്ചു നല്‍കുന്ന ഏജന്റുമാര്‍ രണ്ടു കിലോ മുതല്‍ മൂന്നു കിലോ വരെ മത്സ്യങ്ങള്‍ അവരുടെ ഓഹരിയായി അതില്‍ നിന്നും എടുക്കുന്നു. ബാക്കി മാത്രമാണ് മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്നത്. ഇത് മാറ്റി ഒരു ബോക്‌സിന് 50 രൂപ നല്‍കണമെന്ന് ധാരണയായിരുന്നു. ഇത് പിന്നീട് പല കാരണങ്ങള്‍ കൊണ്ടും അട്ടിമറിക്കപ്പെട്ടു.
മൂന്നു വര്‍ഷത്തോളമായി ഈ തട്ടിപ്പ് തുടരുന്നതായാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. നിറയെ ആഭരണങ്ങളുമായി വീട്ടില്‍ നിന്നും ജോലിക്കെത്തിയ പലരും ഇന്ന് മുക്കുപണ്ടം വാങ്ങി കഴുത്തിലും കൈകളിലുമിട്ടാണ് ജോലി ചെയ്യുന്നത്. ഇനിയും ഇത്തരം ചൂഷണം നടത്താന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മത്സ്യത്തൊഴിലാളികള്‍ ഏജന്റുമാര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തു വന്നത്.
പുകഞ്ഞു കൊണ്ടിരുന്ന ഈ പ്രശ്‌നം ശനിയാഴ്ചയാണ് ഉരുള്‍പൊട്ടലായി മാറിയത്. മത്സ്യത്തൊഴിലാളികള്‍ ആരും തന്നെ മത്സ്യമെടുക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് മത്സ്യവുമായി വന്ന ലോറികള്‍ തിരിച്ചുപോവുകയായിരുന്നു. കട ബാധ്യത വീട്ടാന്‍ കഴിയുന്നില്ലെങ്കില്‍ പെണ്‍മക്കളെ എത്തിച്ചുതരണമെന്നു വരെ ഏജന്റുമാര്‍ ഭീഷണിപ്പെടുത്തിയതായി മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു. പണം നല്‍കാത്തവരുടെ മടിക്കുത്ത് പിടിച്ച് പണം പിടിച്ചുപറിച്ച സംഭവവും വില്‍പന നടത്തുന്ന മത്സ്യങ്ങള്‍ തട്ടിയെറിയുകയും ചെയ്തതായി മത്സ്യത്തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Cheating, Agent, Fish, Sale, Kasaragod, News, Fish-market, Agents cheating; Fish sellers in trouble
< !- START disable copy paste -->നേരത്തെ ഓള്‍ കേരള മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കൃത്യമായ തൂക്കത്തിന് മാത്രമേ പണം നല്‍കേണ്ടതുള്ളൂവെന്ന തീരുമാനം എടുത്തിരുന്നതായി മത്സ്യവില്‍പനക്കാര്‍ പറയുന്നു. എന്നാല്‍ കാസര്‍കോട്ടെ ഏജന്റുമാര്‍ 30 കിലോയുടെ മീന്‍ നല്‍കുമ്പോള്‍ തൂക്കത്തില്‍ കൃത്രിമം നടത്തി 22 കിലോയും അതിനു താഴെയുമാണ് തൂക്കമുണ്ടാകുന്നതെന്ന് വൈകിയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ബോധ്യപ്പെട്ടത്.
എല്ലാ ദിവസവും മത്സ്യം വിറ്റ് നഷ്ടക്കച്ചവടമായതോടെ മൊത്ത വിതരണക്കാര്‍ക്ക് നല്‍കേണ്ട കടം കൂടിവരികയായിരുന്നു. ഇതുകാരണം പലരും താലിമാലയും മറ്റും പണയപ്പെടുത്തുകയും വില്‍ക്കുകയും ചെയ്തു. കൂട്ടമായ ആലോചനയ്ക്ക് ശേഷമാണ് തൂക്കത്തില്‍ കൃത്രിമം നടക്കുന്ന വിവരം പലരും അറിഞ്ഞത്. ലേലം വിളിച്ചു നല്‍കുന്ന ഏജന്റുമാര്‍ രണ്ടു കിലോ മുതല്‍ മൂന്നു കിലോ വരെ മത്സ്യങ്ങള്‍ അവരുടെ ഓഹരിയായി അതില്‍ നിന്നും എടുക്കുന്നു. ബാക്കി മാത്രമാണ് മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്നത്. ഇത് മാറ്റി ഒരു ബോക്‌സിന് 50 രൂപ നല്‍കണമെന്ന് ധാരണയായിരുന്നു. ഇത് പിന്നീട് പല കാരണങ്ങള്‍ കൊണ്ടും അട്ടിമറിക്കപ്പെട്ടു.
മൂന്നു വര്‍ഷത്തോളമായി ഈ തട്ടിപ്പ് തുടരുന്നതായാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. നിറയെ ആഭരണങ്ങളുമായി വീട്ടില്‍ നിന്നും ജോലിക്കെത്തിയ പലരും ഇന്ന് മുക്കുപണ്ടം വാങ്ങി കഴുത്തിലും കൈകളിലുമിട്ടാണ് ജോലി ചെയ്യുന്നത്. ഇനിയും ഇത്തരം ചൂഷണം നടത്താന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മത്സ്യത്തൊഴിലാളികള്‍ ഏജന്റുമാര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തു വന്നത്.
പുകഞ്ഞു കൊണ്ടിരുന്ന ഈ പ്രശ്‌നം ശനിയാഴ്ചയാണ് ഉരുള്‍പൊട്ടലായി മാറിയത്. മത്സ്യത്തൊഴിലാളികള്‍ ആരും തന്നെ മത്സ്യമെടുക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് മത്സ്യവുമായി വന്ന ലോറികള്‍ തിരിച്ചുപോവുകയായിരുന്നു. കട ബാധ്യത വീട്ടാന്‍ കഴിയുന്നില്ലെങ്കില്‍ പെണ്‍മക്കളെ എത്തിച്ചുതരണമെന്നു വരെ ഏജന്റുമാര്‍ ഭീഷണിപ്പെടുത്തിയതായി മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു. പണം നല്‍കാത്തവരുടെ മടിക്കുത്ത് പിടിച്ച് പണം പിടിച്ചുപറിച്ച സംഭവവും വില്‍പന നടത്തുന്ന മത്സ്യങ്ങള്‍ തട്ടിയെറിയുകയും ചെയ്തതായി മത്സ്യത്തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Cheating, Agent, Fish, Sale, Kasaragod, News, Fish-market, Agents cheating; Fish sellers in trouble
Powered by Info News For You

Comments
Post a Comment