തലശേരി നഗരത്തില്‍ വന്‍ തീപിടിത്തം; കിടക്കക്കട കത്തിനശിച്ചു
കണ്ണൂര്‍: (www.kvartha.com 23.07.2018) തലശേരി നഗരത്തില്‍ വന്‍ തീപിടിത്തം. കിടക്കക്കട കത്തിനശിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് സംഭവം. തലശ്ശേരി ഒ വി റോഡില്‍ പഴയ സ്റ്റാന്റിലെ പരവതാനി എന്ന കടയ്ക്കാണ് തീപിടിച്ചത്. കിടക്കകളും ചൂടിപ്പായയും ഉള്‍പ്പെടെ വില്‍പന നടത്തുന്ന മൊത്തവ്യാപാര സ്ഥാപനമാണ് കത്തിനശിച്ചത്.
പുക ഉയരുന്നത് കണ്ടതോടെ കടയിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് ആദ്യം എത്തിയ തലശേരി ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീയണക്കാന്‍ ആരംഭിച്ചത്. തീ നിയന്ത്രണ വിധേയമാവാതെ വന്നതോടെ പാനൂര്‍, കൂത്തുപറമ്പ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് യൂണിറ്റ് ഫയര്‍ ഫോഴ്‌സുകള്‍ സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. വൈകുന്നേരം നാല് മണിയോടെയാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kannur, Thalashery, Bed Shop, Fire, Kerala, Massive fire in Thalashery

Powered by Info News For You

Comments
Post a Comment