കുടുംബ തര്‍ക്കത്തിനിടെ കുത്തേറ്റ യുവാവ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു; പിതാവ് ഒളിവില്‍

കൊല്ലം: (www.kvartha.com 22/07/2018) കുടുംബ തര്‍ക്കത്തിനിടെ കുത്തേറ്റ യുവാവ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. കരുനാഗപ്പള്ളിയിലാണ് സംഭവം. തൊടിയൂര്‍ ചേമത്ത് കിഴക്കതില്‍ ദീപന്‍ അണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് പിതാവ് ഒളിവിലാണ്.

വീടിനുള്ളിലാണ് യുവാവിന് കുത്തേറ്റത്. പിതാവാണ് കൊലപ്പെടുത്തിയതെന്നാണ് സംശയിക്കുന്നത്. ഒളിവില്‍ പോയ പിതാവ് മോഹനന് വേണ്ടി കരുനാഗപ്പള്ളി പോലീസ് തിരച്ചില്‍ നടത്തുകയാണ്.

ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്നു മോഹനന്‍ കുത്താന്‍ ഓങ്ങിയപ്പോള്‍ ഒഴിഞ്ഞു മാറുന്നതിനിടെ കഴുത്തിന് കുത്തേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.




Keywords: Kerala, Kollam, News, Hacked to death, Murder, Youth, Father, Crime, hospital, Youth hacked to death 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?