യൂത്ത് ലീഗ് യുവജനയാത്ര: ചെമ്മനാട് പഞ്ചായത്ത് ശാഖാതല സംഗമങ്ങള്‍ക്ക് തുടക്കമായി
ചട്ടഞ്ചാല്‍ (www.evisionnews.co): വര്‍ഗീയ മുക്ത ഭാരതം അക്രമരഹിത കേരളം എന്ന പ്രമേയവുമായി നവംബര്‍ 24 മുതല്‍ ഡിസംബര്‍ 25 വരെ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്രയുടെ പ്രചാരണാര്‍ത്ഥം യൂത്ത് ലീഗ് ചെമനാട് പഞ്ചായത്ത് ശാഖാതല സംഗമങ്ങള്‍ക്ക് തൈരയില്‍ തുടക്കമായി. പ്രസിഡണ്ട് ആഷിഫ് മാളികെ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ഉദുമ മണ്ഡലം വൈസ് പ്രസിഡണ്ട് ഹുസൈനാര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര പ്രമേയ പ്രഭാഷണം നടത്തി. പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി മൊയ്തു തൈര സ്വാഗതം പറഞ്ഞു. ഗഫൂര്‍ തൈര, അഹമ്മദ് തൈര, സിദ്ധീഖ് മങ്ങാടന്‍, കലന്തര്‍ തൈര, അബു മാഹിനാബാദ്, ഇര്‍ഷാദ് തൈര പ്രസംഗിച്ചു.
Powered by Info News For You

Comments
Post a Comment