കര്‍ഷകന് നഷ്ടമുണ്ടാകാത്ത സീറോ ബജറ്റ് കൃഷി സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി വി എസ് സുനില്‍ കുമാര്‍
തിരുവനന്തപുരം: (www.kasargodvartha.com 25.07.2018) കര്‍ഷകന് നഷ്ടമുണ്ടാക്കാതെയുള്ള സീറോ ബഡ്ജറ്റ് കൃഷിയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി വിവധ രാജ്യങ്ങളിലെ കൃഷി വിദഗ്ധരും കര്‍ഷകരും പങ്കെടുക്കുന്ന അന്താരാഷ്ട്ര കൃഷി ശില്‍പശാല അടുത്ത മാസം കോഴിക്കോട് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളാ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ കോട്ടക്കകത്തെ വിപുലീകരിച്ച അഗ്രോ ബസാര്‍ ഷോറൂം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നാളികേര വികസനത്തില്‍ കേരളത്തെ ഒന്നാംസ്ഥാനത്ത് എത്തിക്കുന്നതിന്റെ മുന്നോടിയായി വേങ്ങേരിയില്‍ നാളികേര ഹബ് ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ഓണവിപണി ലക്ഷ്യം വച്ച് 4,000 മെട്രിക് ടണ്‍ വെളിച്ചെണ്ണയാണ് ഈ വര്‍ഷം കേരഫെഡ് ഉല്‍പ്പാദിപ്പിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കൃഷിവകുപ്പ് ഫാമുകളില്‍ നിന്നുള്ള വിവിധയിനം വിത്തിനങ്ങള്‍, നടീല്‍ വസ്തുക്കള്‍, കാര്‍ഷിക യന്ത്രങ്ങള്‍ തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ടതെന്തും കേരളശ്രീ എന്ന ബ്രാന്‍ഡ്‌നെയിമില്‍ ഒരുകുടക്കീഴില്‍ ലഭ്യമാക്കുന്ന സംരംഭമാണ് അഗ്രോ ബസാര്‍. കൃഷി വകുപ്പിനു കീഴിലുള്ള വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് അഗ്രോ ബസാറിന്റെ വിപുലീകരിച്ച ഷോറൂം ആരംഭിച്ചിരിക്കുന്നത്. തമിഴ്‌നാട്, ഹിമാചല്‍പ്രദേശ്, കര്‍ണാടക, കശ്മീര്‍, തുടങ്ങിയ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ വകുപ്പുകള്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങളും അഗ്രോ ബസാറില്‍ ലഭ്യമാണ്. ലക്ഷദ്വീപില്‍ നിന്നുള്ള നാളികേര ഉല്‍പ്പന്നങ്ങളും ബസാറിലുണ്ട്.
കൊട്ടാരക്കര, പുനലൂര്‍, എറണാകുളം എന്നിവിടങ്ങളിലും ഈ വര്‍ഷം അഗ്രോ ബസാറുകള്‍ ആരംഭിക്കും. അഡ്വ. വി എസ് ശിവകുമാര്‍ എംഎല്‍എ അധ്യക്ഷനായ ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരായ ജി എസ് കോമളവല്ലി, ആര്‍ സുരേഷ്, കെയ്‌കോ ചെയര്‍മാന്‍ സുള്‍ഫിക്കര്‍ മയൂരി, മാനേജിംഗ് ഡയറക്ടര്‍ പി സുരേഷ് ബാബു, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Minister VS Sunilkumar, Minister, Kerala, Minister VS Sunilkumar on zero budget farming

Powered by Info News For You

Comments
Post a Comment