എട്ട് കൊലയാളികളെ മാലയിട്ട് സ്വീകരിച്ച മകനെ കഴിവുകെട്ടവന്‍ എന്ന് വിളിച്ച് യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: (www.kvartha.com 08.07.2018) കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയെ തള്ളി പിതാവും മുന്‍ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. കഴിവു കെട്ടവന്‍ എന്നാണ് അദ്ദേഹം മകനെ വിശേഷിപ്പിച്ചത്. ജാര്‍ഖണ്ഡ് രാംഘട്ട് കൊലക്കേസിലെ പ്രതികളെ ജയന്ത് സിന്‍ഹ മാലയിട്ട് സ്വീകരിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍പ് ഞാന്‍ മിടുക്കനായ മകന്റെ കഴിവുകെട്ട പിതാവായിരുന്നു. ഇപ്പോള്‍ നേരെ തിരിച്ചും. ഇതാണ് ട്വിറ്റര്‍. എന്റെ മകന്റെ നടപടി എനിക്ക് അംഗീകരിക്കാനാകില്ല. ഇതുപോലും വലിയ അധിക്ഷേപങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് എനിക്കറിയാം. നിങ്ങള്‍ക്ക് ഒരിക്കലും വിജയിക്കാനാകില്ല എന്നായിരുന്നു സിന്‍ഹയുടെ ട്വീറ്റ്.

National, Politics, BJP

ബീഫ് കടത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് അലിമുദ്ദീന്‍ അന്‍സാരിയെ (40) അടിച്ചുകൊന്ന ഗോരക്ഷ പ്രവര്‍ത്തകരെയാണ് ജയന്ത് സിന്‍ഹ മാലയിട്ട് സ്വീകരിച്ചത്. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് കേസിലെ പ്രതികള്‍ക്ക് ബിജെപി സ്വീകരണചടങ്ങ് ഒരുക്കിയിരുന്നു. ഈ ചടങ്ങില്‍ പങ്കെടുത്ത ജയന്ത് സിന്‍ഹ കൊലയാളികളെ മാലയിട്ട് സ്വീകരിച്ച് മധുരം നല്‍കിയത് വന്‍ വിവാദമായിട്ടുണ്ട്. 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: This comes a day after Jayant Sinha not only met the eight men in Ramgarh, Jharkhand, but went on to garland them and offer them sweets.

Keywords: National, Politics, BJP


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?