ലീഗ് വരുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം; ഓണക്കാല ജലോത്സവങ്ങള്‍ അനിശ്ചിതത്വത്തില്‍

ആലപ്പുഴ: (www.kvartha.com 10.07.2018) നെഹ്‌റു ട്രോഫി അടക്കം കേരളത്തിലെ പ്രധാനപ്പെട്ട ജലോത്സവങ്ങള്‍ ലീഗ് അടിസ്ഥാനത്തില്‍ നടത്തുമെന്ന സര്‍ക്കാര്‍ തീരുമാനം ഉറപ്പായെങ്കിലും ഓണക്കാലത്ത് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജലോത്സവങ്ങള്‍ക്ക് വേദിയാകുന്ന കുട്ടനാട്, അപ്പര്‍ കുട്ടനാട്, ഓണാട്ടുകര മേഖലകളിലെ ജലോത്സവങ്ങളുടെ നടത്തിപ്പിനായുള്ള മുന്നൊരുക്കം ഇനിയും തുടങ്ങിയിട്ടില്ല.

ലീഗ് മത്സരത്തില്‍ ഉള്‍പ്പെടാത്ത ആചാരാനുഷ്ടാനങ്ങളുടെ ഭാഗമായി തിരുവോണ നാള്‍ മുതല്‍ മൂന്നു ദിനങ്ങളിലായി നടക്കുന്ന പ്രസിദ്ധമായ പായിപ്പാട് ജലോത്സവത്തിനുള്ള ഒരുക്കം മാത്രമാണ് തുടങ്ങിയിട്ടുള്ളത്.

 Boat race season is here as Onam approaches, Alappuzha, News, Local-News, Trending, Festival, Onam, Religion, Politics, Criticism, Ministers, Kerala

തൊട്ടടുത്ത ദിവസം നടക്കുന്ന കരുവാറ്റാ വള്ളംകളി തിരുവോണത്തിനു മുന്‍പ് നടക്കുന്ന മാന്നാര്‍ മഹാത്മാ ജലോത്സവം പല്ലനയാറ്റില്‍ നടക്കുന്ന കുമാരനാശാന്‍ സ്മാരക വള്ളംകളി തുടങ്ങി ചെറുതും വലുതുമായ പത്തോളം ജലോത്സവങ്ങളുടെ സംഘാടക സമിതി പോലും തെരഞ്ഞെടുത്തിട്ടില്ല. ലീഗ് മത്സരം എങ്ങനെയാണ് നടത്തുന്നതെന്നും, മത്സരത്തിന്റെ മുഖ്യസംഘാടന ചുമതല റവന്യൂ വകുപ്പിനോ, വിനോദസഞ്ചാര വകുപ്പിനോ എന്ന കാര്യത്തില്‍പ്പോലും വ്യക്തതയില്ല.

ചിട്ടയായ പ്രവര്‍ത്തനം വളരെ നേരത്തെ മുതല്‍ തുടങ്ങിയെങ്കിലെ ജലോത്സവം ആകര്‍ഷമാക്കാനാകൂ. ആലപ്പുഴയുടെ ഉത്സവമായ നെഹ്‌റു ട്രോഫിക്ക് ഇനി ഒരു മാസമാണ് അവശേഷിക്കുന്നത്. നെഹ്‌റു ട്രോഫി വള്ളംകളി മത്സരം കാണുവാന്‍ ഇക്കുറി ക്രിക്കറ്റിലെ ഇതിഹാസമായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എത്തുന്നുണ്ടെന്ന വാര്‍ത്ത കായിക പ്രേമികളെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ ഇതു മുതലാക്കിയുള്ള കാര്യമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല.

ജലോത്സവത്തിന്റെ പ്രചരണാര്‍ത്ഥം ഉള്ള പോസ്റ്റര്‍ പതിക്കുന്നത് പോലും ഇപ്പോള്‍ വള്ളംകളി നടക്കുന്നതിന് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കു മുന്‍പ് മാത്രമാണ്. ജലോത്സവങ്ങള്‍ വീക്ഷിക്കുവാനായി ആയിരങ്ങളാണ് തടിച്ചു കൂടുക. മുന്‍ കാലങ്ങളില്‍ എല്‍ഡിഎഫ് യുഡിഎഫ് വ്യത്യാസമില്ലാതെ മിക്ക മന്ത്രിമാരും വിവിധ ജലോത്സവങ്ങള്‍ കാണുവാന്‍ എത്തിയിരുന്നു. ജലോത്സവങ്ങളുടെ ഉദ്ഘാടനവും സമ്മാനദാനവും ഒക്കെ നിര്‍വഹിച്ചുകൊണ്ട് സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ വിശദീകരിക്കുവാനും ഇവര്‍ സമയം കണ്ടെത്തിയിരുന്നു.

എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ജില്ലയില്‍ നിന്നുള്ള മന്ത്രിമാര്‍ പോലും ജലോത്സവ വേദികള്‍ പങ്കിടുന്നതില്‍ വിമുഖത കാട്ടുന്നതായി കേരളാ ബോട്ട് റേസ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് പരാതിയുണ്ട്. ഈ അവഗണന മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുവാനാണ് അസോസിയേഷന്റെ തീരുമാനം.

ഇപ്പോഴത്തെ അനിശ്ചിതാവസ്ഥ തുടര്‍ന്നാല്‍ വര്‍ഷങ്ങളുടെ പഴക്കമുള്ള ഒരു ജനതയുടെ മനക്കരുത്തിന്റെയും മെയ്ക്കരുത്തിന്റെയും മാറ്റുരയ്ക്കുന്ന ജലോത്സവങ്ങള്‍ നാശോന്മുഖമാകുവാന്‍ ഇനി നാളേറെ വേണ്ട.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Boat race season is here as Onam approaches, Alappuzha, News, Local-News, Trending, Festival, Onam, Religion, Politics, Criticism, Ministers, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?