നിരീശ്വരവാദികളായി ജീവിക്കാന്‍ സഹോദരിമാര്‍ വീടുവിട്ടിറങ്ങി

ആലപ്പുഴ: (www.kasargodvartha.com 14.07.2018) നിരീശ്വരവാദികളായി ജീവിക്കാന്‍ വേണ്ടി സഹോദരിമാര്‍ വീടുവിട്ടിറങ്ങി. പള്ളിപ്പാട് സ്വദേശിനികളായ സഹോദരിമാരാണ് മതത്തില്‍ വിശ്വാസമില്ലാത്തതിനെ തുടര്‍ന്ന് ജോലിയെടുത്ത് ജീവിക്കാന്‍ തീരുമാനിച്ച് വീടുവിട്ടിറങ്ങിയത്. ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഇരുവരെയും എറണാകുളത്ത് വനിതാ ഹോസ്റ്റലില്‍ കണ്ടെത്തി.

പോലീസ് കസ്റ്റഡിയില്‍ എടുത്ത് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മതത്തില്‍ വിശ്വാസമില്ലെന്നും ജോലി ചെയ്ത് ജീവിക്കാനാണ് ഇഷ്ടമെന്നും വീട്ടിലേക്ക് പോകാന്‍ തയാറല്ലെന്നും സഹോദരിമാര്‍ കോടതിയെ അറിയിച്ചു. പ്രായപൂര്‍ത്തിയായവരായതിനാല്‍ അവരുടെ ഇഷ്ടമനുസരിച്ച് ജീവിക്കാമെന്ന് കോടതി നിരീക്ഷിച്ച് വിട്ടയച്ചു.

എറണാകുളത്ത് ജോലി ലഭിച്ചിട്ടുണ്ടെന്നും സഹോദരിയെ പഠിപ്പിച്ചുകൊള്ളാമെന്നുമാണ് മൂത്തസഹോദരി പോലീസിനോട് വെളിപ്പെടുത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Top-Headlines, House, Missing, Police, Investigation, court, Alappuzha, Sisters Go from home to to live as atheists
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?