വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍

കൊച്ചി: (www.kvartha.com 09.07.2018) വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ ഹരജി നല്‍കി. നടിയുടെ ഈ ആവശ്യം വിചാരണാ കോടതിയായ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് നടി ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

ഭരണപരമായ ചില കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നടിയുടെ ആവശ്യം മുമ്പ് തള്ളിയത്. എറണാകുളം ജില്ലയില്‍ നിലവില്‍ വനിതാ ജഡ്ജിയില്ല. ഈ സാഹചര്യത്തില്‍ വിചാരണയ്ക്കു വേണ്ടി പ്രത്യേകമായി വനിതാ ജഡ്ജിയെ നിയമിക്കാന്‍ സാധിക്കില്ലെന്നു ചൂണ്ടിക്കാണിച്ചായിരുന്നു നടിയുടെ ആവശ്യം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്.

സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ വനിത ജഡ്ജി വേണമെന്ന ആവശ്യവുമായാണ് നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ബുധനാഴ്ച ഹര്‍ജി പരിഗണിക്കും.

Kerala, Kochi, News, Judge, Women, attack, Actress, Molestation, Cinema, Entertainment, High Court, Actress attack case: Victim needs female judge for trial


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, News, Judge, Women, attack, Actress, Molestation, Cinema, Entertainment, High Court, Actress attack case: Victim needs female judge for trial 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?